വൈദ്യശാസ്ത്ര പ്രവണതകളെ ക്രിയാത്മകമായി സമീപിക്കണം: ഡോ. മുഹമ്മദലി അല്‍ബാര്‍
ജിദ്ദ: ആധുനിക വൈദ്യശാസ്ത്ര രംഗത്തെ പുത്തന്‍ പ്രവണതകളെ ക്രയാത്മകമായി സമീപിക്കണമെന്നും ഇസ്ലാമിന് ഇക്കാര്യത്തില്‍ വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും അന്താരാഷ്ട്ര പ്രശസ്ത ഇസ്ലാമിക പണ്ഡിതനും വൈദ്യശാസ്ത്ര വിദഗ്ധനുമായ ഡോ. മുഹമ്മദലി അല്‍ബാര്‍ അഭിപ്രായപ്പെട്ടു.
ഗുഡ് വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവ് (ജി.ജി.ഐ) ജിദ്ദ നാഷണല്‍ ഹോസ്പിറ്റലുമായി ചേര്‍ന്ന് സംഘടിപ്പിച്ച ദ്വൈമാസ പ്രഭാഷണ പരിപാടിയില്‍ ''ഇസ് ലാമിക അധ്യാപനങ്ങളും വൈദ്യശാസ്ത്രവും'' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജി.ജി.ഐ പ്രസിഡന്റ് ഡോ. ഇസ്മായില്‍ മരിതേരി അധ്യക്ഷത വഹിച്ചു.
അലി മുഹമ്മദലി, ജെ.എന്‍.എച്ച് അക്കാദമിക് ആന്റ് ട്രെയിനിംഗ് സെന്റര്‍ ഡയറക്ടര്‍ ഡോ. ആമിന മുഹമ്മദലി, മാര്‍ക്കറ്റിംഗ് മാനേജര്‍ അഷ്റഫ് പട്ടത്തില്‍, ജി.ജി.ഐ ട്രഷറര്‍ സിദ്ദീഖ് ഹസന് ബാബു തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഡോ. അല്‍ബാറിനെ സ്വീകരിക്കുകയും അലി മുഹമ്മദലി ഉപഹാരം സമ്മാനിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."