എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണം 23ന്
ഈരാറ്റുപേട്ട: പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ കഴിവ് തെളിയിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ക്കായി വര്‍ഷം തോറും നല്‍കിവരുന്ന എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് 23ന് ഉച്ചകഴിഞ്ഞ് രണ്ടിന് പാറത്തോട് പൊടിമറ്റം സെന്റ് മേരീസ് പാരീഷ്ഹാളില്‍ നടക്കുന്ന വര്‍ണാഭമായ ചടങ്ങില്‍ വിതരണം ചെയ്യും. പി.സി ജോര്‍ജ്ജ് എം.എല്‍.എ അധ്യക്ഷനാകുന്ന ചടങ്ങ് .
ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ഡി രാജന്‍ ഉദ്ഘാടനം ചെയ്യും. സാമുദായിക, രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രമുഖരും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും അതിഥികള്‍ ആയിരിക്കും. പൂഞ്ഞാര്‍ നിയോജക മണ്ഡല നിവാസികളായ എ പ്ലസ് നേടിയ മുഴുവന്‍ കുട്ടികള്‍ക്കും നിയോജക മണ്ഡലത്തിന്റെ പുറത്ത് മറ്റ് സ്‌കൂളുകളില്‍ പഠിച്ചിട്ടുള്ള നിയോജകമണ്ഡലം സ്വദേശികളുമായിട്ടുള്ള കുട്ടികള്‍ക്കുമാണ് എം.എല്‍.എ ഏര്‍പ്പെടുത്തിയ അവാര്‍ഡ് നല്‍കുന്നത്. എ പ്ലസ് നേടിയ കുട്ടികള്‍ക്കുള്ള അവാര്‍ഡുകള്‍ക്കു പുറമേ നിയോജക മണ്ഡലത്തിലെ എസ്.എസ്.എല്‍.സി വിഭാഗത്തില്‍ മികച്ച സ്‌കൂളുകളായി തെരഞ്ഞെടുക്കപ്പെട്ട എസ്.എം.വി. എച്ച്.എസ്.എസ് പൂഞ്ഞാറിനും, സെന്റ് മരിയ ഗൊരേത്തി എച്ച്.എസ്. ചേന്നാടിനും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ മികച്ച സ്‌കൂളായി തിരഞ്ഞെടുക്കപ്പെട്ട സെന്റ് ആന്റണീസ് എച്ച്.എസ്.എസ് പൂഞ്ഞാറിനും ഈ വിഭാഗത്തില്‍ രണ്ടാമത്തെ സ്‌കൂളായി തിരഞ്ഞെടുക്കപ്പെട്ട സെന്റ് മേരീസ് എച്ച്.എസ്.എസ് തീക്കോയിക്കും, സി.ബി.എസ്.ഇ വിഭാഗത്തില്‍ നിയോജകമണ്ഡലത്തിലെ മികച്ചസ്‌കൂളുകളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍ ആനക്കല്ലിനും, സെന്റ് ജോസഫ് സെന്‍ട്രല്‍ സ്‌കൂള്‍ മുണ്ടക്കയത്തിനും വിദ്യാഭ്യാസത്തോടൊപ്പം, പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച മുസ്‌ലിം ഗേള്‍സ് ഹയര്‍സെക്കുന്‍ഡറി സ്‌കൂള്‍ ഈരാറ്റുപേട്ടയ്ക്കും, എരുമേലി സെന്റ് തോമസ് ഹയര്‍സെക്കണ്ടറി സ്‌കൂളിനും അവാര്‍ഡുകള്‍ നല്‍കുന്നു. കൂടാതെ നിയോജക മണ്ഡലത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100% കുട്ടികളെയും വിജയിപ്പിച്ച ഗവണ്‍മെന്റ്, എയ്ഡഡ് സ്‌കൂളുകളായ എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാര്‍, സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി, സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാര്‍, സെന്റ് ജോസഫ് ഗേള്‍സ് എച്ച്.എസ്. മുണ്ടക്കയം, ലിറ്റില്‍ ഫ്‌ളവര്‍ എച്ച്.എസ്. ചെമ്മലമറ്റം, സെന്റ് മേരീസ് എച്ച്. എസ്. ഉമിക്കുപ്പ, സെന്റ് ജോര്‍ജ്ജ് എച്ച്.എസ്. കൂട്ടിക്കല്‍, അച്ചാമ്മ മെമ്മോറിയല്‍ എച്ച്.എസ്. കാളകെട്ടി, സെന്റ് അഗസ്റ്റീന്‍സ് എച്ച്.എസ്. പെരിങ്ങുളം, സെന്റ്. മരിയാഗൊരേത്തി എച്ച്.എസ്. ചേന്നാട്, എം.ടി.എച്ച്.എസ്. കനകപ്പാലം, ഗവ.എച്ച്.എസ്.എസ്. ഇടക്കുന്നം, ഡി.ബി.എച്ച്.എസ്. എരുമേലി, ഗവ.എച്ച്.എസ്.എസ്. ഈരാറ്റുപേട്ട, തിരുവള്ളുവര്‍ എച്ച്. എസ്. മുട്ടപ്പള്ളി., ഗവ. ട്രൈബല്‍ എച്ച്.എസ്. കൊമ്പുകുത്തി, ഹോളി ഫാമിലി എച്ച്.എസ്. ഇഞ്ചിയാനി, സെന്റ് മേരീസ് എച്ച്. എസ്. എസ്. തീക്കോയി, ഗവ.വി.എച്ച്.എസ്.എസ്. തിടനാട് എന്നീ സ്‌കൂളുകള്‍ക്ക് പ്രത്യേക പുരസ്‌കാരം നല്‍കും. ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ 100% മാര്‍ക്ക് നേടിയ മുസ്ലിം ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ആയ ആയിഷ സക്കീറിന് പ്രത്യേക പുരസ്‌കാരം നല്‍കും. സര്‍വകലാശാല തലത്തില്‍ വിവിധ പരീക്ഷകളിലെ റാങ്ക് ജേതാക്കളെയും, കലാകായിക മേഖലകളില്‍ കഴിവ് തെളിയിച്ചവരേയും ചടങ്ങില്‍ ആദരിക്കും.
ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടിയ അബീഷ് പി. ഡൊമിനിക്കിനും, യൂനിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറം- യൂത്ത് ഐക്കണ്‍ 2016 അവാര്‍ഡ് ജേതാവ് സുമേഷ് കൂട്ടിക്കലിനും ചടങ്ങില്‍ വച്ച് പ്രത്യേക പുരസ്‌കാരം നല്‍കും. വിശവിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പരില്‍ ബന്ധപ്പെടുക. 9961045076, 9747432611 .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."