കക്കയില്‍ കൃത്രിമം നടത്തുന്നതായി ആരോപണം
വൈക്കം: കൃഷിവകുപ്പ് സൗജന്യമായി നല്‍കിയ കക്കയില്‍ വിതരണ ഏജന്‍സികള്‍ കൃത്രിമം നടത്തുന്നതായി അഖിലേന്ത്യാ കിസാന്‍സഭ വൈക്കം മണ്ഡലം കമ്മിറ്റി ആരോപിച്ചു.
ഏക്കര്‍ ഒന്നിനു 240 കിലോ കക്ക 25 ശതമാനം വില മാത്രം കര്‍ഷകരില്‍ നിന്ന് ഈടാക്കി നല്‍കുന്നതിനുള്ള നടപടി കൃഷിവകുപ്പ് ചില പഞ്ചായത്തുകളില്‍ ആരംഭിച്ചു.
കക്കയുടെ വിതരണം ചില ഏജന്‍സികളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. 10 കിലോ വീതമുള്ള പായ്ക്കറ്റുകളാക്കിയാണ് ഈ ഏജന്‍സികള്‍ പാടശേഖരസമിതികള്‍ക്ക് വിതരണം നടത്തുന്നത്.
ഈ പായ്ക്കറ്റുകളില്‍ തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവരുന്ന ഡോളോമെയ്റ്റും, ഡാല്‍മിയ സിമന്റ് പായ്ക്കറ്റില്‍ വരുന്ന വെളുത്ത നിറത്തിലുള്ള വസ്തുക്കളും കൂട്ടിക്കലര്‍ത്തിയാണ് പായ്ക്കറ്റുകള്‍ നിറയ്ക്കുന്നത്.
ഇപ്പോള്‍ വിതരണം നടത്തിയ ചില പാടശേഖരങ്ങളില്‍ കക്ക നെല്ലിന് വിതറിയ തൊഴിലാളികളുടെ കൈയ്യും ശരീരവും പൊള്ളുന്നതായി കര്‍ഷകര്‍ പറയുന്നു.
കൂടാതെ ശ്വാസം മുട്ടലും അനുഭവപ്പെടുന്നു. അതുകൊണ്ട് കക്കയുടെ ഗുണനിലവാരം ബന്ധപ്പെട്ട വകുപ്പ് പരിശോധിക്കുകയും കൃത്രിമം നടത്തിയവര്‍ക്കെതിരേ വിജിലന്‍സിനെ കൊണ്ട് അന്വേഷണം നടത്തുകയും ചെയ്യണമെന്ന് അഖിലേന്ത്യാ കിസാന്‍സഭ വൈക്കം മണ്ഡലം സെക്രട്ടറി കെ.കെ ചന്ദ്രബാബു, പ്രസിഡന്റ് തപസ്യ പുരുഷോത്തമന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."