ഈരാറ്റുപേട്ട നഗരസഭാ ഭരണം പ്രതിസന്ധിയില്‍
ഈരാറ്റുപേട്ട: നഗരസഭാധ്യക്ഷ സ്ഥാനത്തു നിന്നും പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗംകൂടിയായ ടി.എം റെഷീദിനെ മാറ്റാന്‍ സി.പി.എം തീരുമാനമെടുത്തതോടെ നഗരസഭാ ഭരണം പ്രതിസന്ധിയിലായി.
പാര്‍ട്ടി നിലപാട് അംഗീകരിക്കില്ലെന്നും സ്ഥാനം രാജി വയ്ക്കില്ലെന്നും ടി.എം റഷീദ് പ്രഖ്യപിച്ചതോടെ സി.പി.എമ്മും പ്രതിസന്ധിയിലായി.
നാഗരസഭാധ്യക്ഷനെതിരെ സി.പി.എം തന്നെ അവിശ്വാസം കൊണ്ടുവരാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇതിനായി സി.പി.എം. യു.ഡി.എഫിന്റെ പിന്തുണ തേടിയിട്ടുണ്ട്. മുസ്ലിം ലീഗ് ഇതിന് തയ്യാറാണെങ്കിലും കോണ്‍ഗ്രസ് സമ്മതിച്ചിട്ടില്ല. യു.ഡു.എഫും ജനപക്ഷവും കൂടി ടി.എം. റഷീദിനെതിരെ അവിശ്വാസം കൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നഗരസഭാധ്യക്ഷ സ്ഥാനം ആദ്യം ആര്‍ക്കെന്ന കാര്യത്തില്‍ ചര്‍ച്ച വഴിമുട്ടുകയായിരുന്നു.
മുസ്ലിം ലീഗ് 8, കോണ്‍ഗ്രസ് 3 ജനപക്ഷം4, സി.പി.എം.7 സി.പി.ഐ 2 എസ്.ഡി.പി ഐ 4 എന്നിങ്ങനെയാണ് ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയിലെ കക്ഷി നില .
മുന്‍സിപ്പല്‍ തെരഞ്ഞടുപ്പില്‍ എല്‍.ഡി.എഫും ജനപക്ഷം െചേര്ന്നാണ് മല്‍സരിച്ചത് ജനപക്ഷത്തിലെ കഞ്ഞുമോള്‍ സിയാദാണ് നഗരസഭയിലെ ഇപ്പോഴത്തെ വൈസ് ചെയര്മാന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."