സി.പി.എം നവോത്ഥാനത്തിന്റെ പിതൃത്വം അവകാശപ്പെടുന്നത് അപഹാസ്യം: കെ.സി
ആലപ്പുഴ: നവോഥാന കാലയളവില്‍ ജന്മമെടുക്കാത്ത സി.പി.എം നവോഥാനത്തിന്റെ പിതൃത്വം അവകാശപ്പെടുന്നത് അപഹാസ്യമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി നയിക്കുന്ന വിശ്വാസ സംരക്ഷണ പദയാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം സി.പി.എമ്മും ബി.ജെപിയും നവോഥാനത്തിന്റെ മണ്ണിനെ വര്‍ഗീയവല്‍ക്കരിക്കുകയാണ്. ശബരിമല യുവതീ പ്രവേശന വിഷയത്തെ വര്‍ഗീയവല്‍ക്കരിക്കാനായി സി.പി.എമ്മും ബി.ജെ.പിയും കലഹിച്ചു കൈകോര്‍ക്കുകയാണ്, അദ്ദേഹം പറഞ്ഞു.
ഭരിക്കുന്ന പാര്‍ട്ടികള്‍ വാഗ്ദാനം നിറവേറ്റിയാണ് സുവര്‍ണാവസരങ്ങള്‍ സൃഷ്ടിക്കേണ്ടതെന്നും കേന്ദ്രഗവണ്‍മെന്റിന് അത് കഴിയാതെ വന്നത് കൊണ്ടാണ് ശബരിമലയെ തങ്ങളുടെ സുവര്‍ണാവസരമായി ബി.ജെ.പിക്ക് കാണേണ്ടി വന്നതെന്നും അദ്ദേഹം പരിഹസിച്ചു.
ഡി.സി.സി പ്രസിഡന്റ് എം. ലിജു അധ്യക്ഷനായി. കെ.സി വേണുഗോപാല്‍ എം.പി ജാഥാ ക്യാപ്റ്റന്‍ കൊടിക്കുന്നില്‍ സുരേഷിന് പതാക കൈമാറിയാണ് ജാഥ ഉദ്ഘാടനം ചെയ്തത്. എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ സി.ആര്‍ ജയപ്രകാശ്, ബി. ബാബുപ്രസാദ്, കെ.പി.സി.സി ട്രഷറര്‍ ജോണ്‍സണ്‍ എബ്രഹാം, എ.എ ഷുക്കൂര്‍, കെ.പി.സി.സി സെക്രട്ടറിമാരായ പഴകുളം മധു, കെ.പി ശ്രീകുമാര്‍, മാന്നാര്‍ അബ്ദുല്‍ലത്തീഫ്, ഡി. സുഗതന്‍, ബി. ബൈജു, പി. നാരായണന്‍ കുട്ടി, ഡി. വിജയകുമാര്‍, സി.കെ ഷാജി മോഹന്‍, എസ്. ശരത്, ഇ. സമീര്‍ , കോശി എം. കോശി , എബി കുര്യാക്കോസ്, കെ.ആര്‍ മുരളീധരന്‍, കെ.വി മേഘനാദന്‍, ടി. സുബ്രഹ്മണ്യദാസ്, ജി. സഞ്ജീവ് ഭട്ട്, സജീവ് ജോസഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."