ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളുടെ ഐക്യം ശക്തമാവുന്നു; 22ന് ഡല്‍ഹിയില്‍ യോഗം
ന്യൂഡല്‍ഹി: ജനാധിപത്യം സംരക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യത്തില്‍ പ്രതിപക്ഷ ഐക്യം ശക്തമാവുന്നു. ഇതിന്റെ ഭാഗമായി നവംബര്‍ 22ന് ഡല്‍ഹിയില്‍ ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളുടെ യോഗം ചേരും.
ഇതിന്റെ ഭാഗമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും രാജസ്ഥാന് മുന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ടുമായി കൂടിക്കാഴ്ച നടത്തി. ഭാവിപരിപാടികള്‍ ചര്ച്ചചെയ്തതായാണു വിവരം.
നായിഡുവാണ് പ്രതിപക്ഷ ഐക്യത്തിന് ശക്തിപകരാന്‍ ഓടുന്നത്. നേരത്തെ രാഹുല്‍ ഗാന്ധിയെയും നായിഡു കണ്ടിരുന്നു. ജനാധിപത്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സംസാരിച്ചുവെന്ന് നായിഡു പറഞ്ഞു.
സി.ബി.ഐയുടെയും ആര്.ബി.ഐയുടെയും ഇന്നത്തെ അവസ്ഥയ്ക്ക് പ്രധാനമന്ത്രി ഉത്തരവാദിയാണെന്ന് നായിഡു പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ കാരണം രാജ്യത്തെ സമ്പദ്വ്യവസ്ഥയെ ചിന്താക്കുഴപ്പത്തിലാക്കിയെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."