സബ്കലക്ടറുടെ നടപടിക്ക് പൂര്‍ണ പിന്തുണ
പട്ടാമ്പി: കാരക്കാട് പ്രദേശത്തെ സ്‌ക്രാപ്പ് വ്യാപാരത്തിനു നിയന്ത്രണം കൊണ്ട് വരാന്‍ നടപടി സ്വീകരിച്ച സബ്കലക്ടര്‍ പി.ബി നൂഹിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച്് ജില്ലാകലക്ടര്‍ പി. മേരികുട്ടി, പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്്‌സിന്‍, ഓങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിഷാര്‍ പറമ്പില്‍ രംഗത്തെത്തി.
ആക്രിവ്യാപാരികള്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് എം.എല്‍.എ അറിയിച്ചു. താലൂക്ക് അവലോകന യോഗത്തിലാണ് ജില്ലയില്‍ തന്നെ പ്രധാന കേന്ദ്രമായ കാരക്കാട് പ്രദേശത്തെ സ്‌ക്രാപ്പ് വ്യാപാരത്തെ സംബന്ധിച്ച ചര്‍ച്ച ഗൗരവമായി ഉയര്‍ന്നത്. ഡെങ്കിപനിയടക്കമുള്ള മാരകരോഗങ്ങള്‍ പ്രദേശത്ത് പടര്‍ന്നതിനാലും മരണംസംഭിക്കാനിടയാക്കിയതും അനധികൃതമായി നടത്തുന്ന സ്‌ക്രാപ്പ് വ്യാപാരമാണ് ഇതിന് കാരണമായതെന്ന് വ്യക്തമായതോടെ പൊതുജന സംരക്ഷണത്തിന് ഒറ്റകെട്ടായി മുന്നിട്ടിറങ്ങാനുള്ള തീരുമാനത്തോടെയാണ് താലൂക്ക് അവലോകനയോഗം പിരിഞ്ഞത്.
അതിനിടെ ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ കാരക്കാട് സന്ദര്‍ശിച്ച തനിക്ക് പ്രദേശത്തെ ആക്രികച്ചവടത്തെ കുറിച്ച് ഞെട്ടിക്കുന്ന കാര്യങ്ങളാണ് ബോധ്യപ്പെട്ടെതെന്ന് സബ്കലക്ടര്‍ പി.ബി നൂഹ് പറഞ്ഞു. താലൂക്ക് അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരത്തില്‍ നടക്കുന്ന വ്യാപാരത്തിനു നിയന്ത്രണം കൊണ്ടുവരാന്‍ നടപടി സ്വീകരിച്ചതായും ഒറ്റപ്പാലം സബ്കലക്ടര്‍ പി.ബി നൂഹ് യോഗത്തില്‍ അറിയിച്ചു.
താലൂക്കിലെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. മുരളി, എന്‍. നന്ദവിലാസിനി, കെ.പി ശാന്തകുമാരി, പി. സുമിത, സുലൈഖ, തിരുവേഗപ്പുറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി കേശവന്‍, മുതുതല പഞ്ചായത്തംഗം മുകേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."