'ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കാരണം അതിവേഗ തോട്ടവല്‍ക്കരണം'
വടക്കാഞ്ചേരി: കുറാഞ്ചേരി ഉള്പ്പെടെഉരുള്പൊട്ടല് ദുരന്തത്തിന് വഴിവെച്ചത് പറമ്പുകള്‍ അതിവേഗം തോട്ടങ്ങളായി മാറിയതാണെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെ ലാന്‍ഡ് സ്ലൈയ്ഡ് പ്രൊജക്റ്റ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററും ജിയോളജിസ്റ്റുമായ ഡോ.എസ് ശ്രീകുമാര്‍ പറഞ്ഞു.
ദുരന്തം ഉണ്ടാക്കുന്നതില്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ക്കും ബന്ധമുണ്ട്. എളുപ്പത്തില്‍ ലാഭം കൊയ്യാന്‍ വനങ്ങളില്‍ അക്വേഷിയും യൂക്കാലിയും വെച്ച് പിടിപ്പിക്കുന്നതും തിരിച്ചടിയായി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 'തുടര്‍ക്കഥയാകുന്ന ഉരുള്‍പൊട്ടല്‍ ഇനിയും പഠിയ്ക്കാത്ത നമ്മള്' എന്ന വിഷയത്തില്‍ കുറാഞ്ചേരി ദുരന്തത്തിന്റെ പശ്ചാതലത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ശ്രീകുമാര്‍. മണ്ണുത്തി ഫോറസ്ട്രി കോളേജ് ഡീന്‍ ഡോ. കെ. വിദ്യാസാഗര്‍ മോഡറേറ്ററായി പങ്കെടുത്തു. ഡോ. എം.പി സുജാത, എസ്. ബസന്ത് ലാല്‍, എം.ആര് അനൂപ് കിഷോര്‍, വി. മുരളി, എം. ശങ്കരനാരായണന്, ടി. സത്യനാരായണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."