HOME
DETAILS

കൂടത്തായി കൊലപാതകം: ചോദ്യം ചെയ്യലുകള്‍ തുടരുന്നു

  
backup
October 14 2019 | 07:10 AM

koodathai-murder-investigation12

കോഴിക്കോട്:കൂടത്തായി കൊലപാതക കേസില്‍ അന്വേഷണം തുടരുന്നു. അന്വേഷണസംഘം കട്ടപ്പനയിലെ ജോളിയുടെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴിയെടുത്തു.വനിതാ പൊലിസ് ഉള്‍പ്പടെ നാലുപേരാണ് കട്ടപ്പനയിലെ വീട്ടിലെത്തിയത്. ഇന്നലെ ജോളിയുടെ സഹോദരിയുടെ വീട്ടിലും അന്വേഷണസംഘം എത്തിയിരുന്നു. പൊലിസ് കസ്റ്റഡിയില്‍ ഉള്ള ജോളിയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

ഷാജുവിന്റെ അച്ഛന്‍ സക്കറിയയുടെ മൊഴിയെടുക്കല്‍ വടകര റൂറല്‍ എസ.്പി ഓഫിസില്‍വെച്ച് നടക്കുകയാണ്.
ജോളിയേയും ഷാജുവിനേയും വെവ്വേറെയാണ് ചോദ്യം ചെയ്യുന്നത്. അന്വേഷണത്തിന്റെ തുടക്കത്തിലും ഷാജുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഷാജുവിന്റെ ആദ്യഭാര്യ സിലിയുടേയും മകള്‍ അല്‍ഫൈന്റേയും മരണവുമായി ബന്ധപ്പെട്ട വിവരങ്ങളും അന്വേഷണ സംഘം ഷാജുവിനോട് ചോദിച്ചറിയും.

ഇതിനോടകം ഷാജുവിന്റെ സഹോദരി ഷീനയുടെ മൊഴിയെടുത്തിട്ടുണ്ട്. തിരുവമ്പാടി സി.ഐയാണ് ഷീനയുടെ മൊഴി രേഖപ്പെടുത്തിയത്. ജോളി വിഷം നല്‍കി കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ഷാജുവിന്റെയും സിലിയുടെയും മകള്‍ ആല്‍ഫൈന് താനാണ് ഭക്ഷണം നല്‍കിയതെന്ന് ഷീന മൊഴി നല്‍കി.
ജോളിയെ റവന്യു ഉദ്യോഗസ്ഥര്‍ വഴിവിട്ട് സഹായിച്ചുവെന്ന ആരോപണത്തില്‍ ലാന്‍ഡ് ട്രിബ്യൂണല്‍ തഹസില്‍ദാര്‍ ജയശ്രീയുടെ മൊഴി ഇന്നെടുക്കും. ഡെപ്യൂട്ടി കലക്ടര്‍ സി ബിജുവാണ് മൊഴിയെടുക്കുക. വ്യാജരേഖകള്‍ ഉപയോഗിച്ച് നികുതിയടക്കാന്‍ ജോളിയെ സഹായിച്ചെന്ന വകുപ്പതല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.

പണവും മദ്യവും നല്‍കിയാണ് സയനൈഡ് വാങ്ങിയതെന്ന് മാത്യു മൊഴി നല്‍കി
കൂടത്തായി കൊലപാതകക്കേസിലെ രണ്ടാം പ്രതി മാത്യുവിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു. പണവും മദ്യവും നല്‍കിയാണ് കേസിലെ മൂന്നാം പ്രതിയും ജ്വല്ലറി ഉടമയുമായ പ്രജികുമാറില്‍ നിന്നും സയനൈഡ് വാങ്ങിയത്്.കൂടാതെ 5000രൂപയും നല്‍കി പെരുച്ചാഴിയെ കൊല്ലാനെന്നു പറഞ്ഞാണ് വാങ്ങിയത്. നേരിട്ടാണ് സയനൈഡ് ജോളിക്ക് കൈമാറിയതെന്നും വീണ്ടും സയനൈഡ് ആവശ്യപ്പെട്ടെങ്കിലും പ്രജികുമാറിന്റെ പക്കലില്ലാത്തതിനാല്‍ ലഭിച്ചിരുന്നില്ല എന്നും മാത്യു മൊഴി നല്‍കി. മാത്യുവിനെ പയ്യോളിയിലുള്ള ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ചാണ് ചോദ്യം ചെയ്യുന്നത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഹരിദാസന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

തഹസില്‍ദാര്‍ ജയശ്രീയുടെ മൊഴി ഇന്നെടുക്കും. വ്യാജരേഖകള്‍ ഉപയോഗിച്ച് നികുതിയടക്കാന്‍ ജോളിയെ സഹായിച്ചെന്ന വകുപ്പതല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ഡെപ്യൂട്ടി കലക്ടര്‍ സി.ബിജുവാണ് മൊഴിരേഖപ്പെടുത്തുക. അന്വേഷണ സംഘത്തിന്റെ നിര്‍ദേശപ്രകാരം ജയശ്രീ കലക്ടറേറ്റില്‍ എത്തിയിട്ടുണ്ട്.

അന്വേഷണസംഘം പൊന്നമറ്റത്തെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തുന്നു. നാട്ടുകാരുടെ മൊഴിയും രേഖപ്പെടുത്തുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  15 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  15 days ago
No Image

വിഴിഞ്ഞം തുറമുഖം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

Kerala
  •  15 days ago
No Image

'രാഹുല്‍ ജീ...മുസ്‌ലിം വിഷയങ്ങളിലെ ഇടപെടലുകള്‍ ട്വീറ്റുകളില്‍ ഒതുക്കരുത്, ശക്തമായി ഇടപെടണം' പ്രതിപക്ഷ നേതാവിന് തുറന്ന കത്തുമായി  കോണ്‍ഗ്രസ് പ്രവര്‍ത്തക 

National
  •  15 days ago
No Image

കൊല്ലത്ത് ദേശീയപാതയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു

Kerala
  •  15 days ago
No Image

ബോഡി ഷെയ്മിങ് വേണ്ട, ക്ലാസ് മുറികളില്‍ വച്ച് ഫീസ് ചോദിക്കാന്‍ പാടില്ല; കര്‍ശന നിര്‍ദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി

Kerala
  •  15 days ago
No Image

മുനമ്പം വഖഫ് ഭൂമി: ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

Kerala
  •  15 days ago
No Image

'ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ എല്ലാ വിലക്കും നീങ്ങും, സര്‍ക്കാര്‍ ഞങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്'  രൂക്ഷ വിമര്‍ശനവുമായി ബജ്‌റംഗ് പുനിയ

National
  •  15 days ago
No Image

വിനോദയാത്രക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 75 പേര്‍ ചികിത്സ തേടി, കേസെടുത്ത് പൊലിസ്

Kerala
  •  15 days ago
No Image

ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം; ആര്‍ക്കും പരുക്കില്ല

National
  •  15 days ago