കെ.എം ഷാജഹാനെതിരേ വീണ്ടും അച്ചടക്ക നടപടി
തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും പൊതുപ്രവര്‍ത്തകനുമായ കെ.എം ഷാജഹാനെതിരേ വീണ്ടും സര്‍ക്കാരിന്റെ അച്ചടക്ക നടപടി.
ജോലിക്ക് ഹാജരാവാതിരിക്കല്‍, സര്‍ക്കാരിനെതിരേ പരസ്യ പ്രതികരണം എനീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഷാജഹാന് സി- ഡിറ്റ് നോട്ടീസ് നല്കി.
ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജ പോലിസ് ആസ്ഥാനത്തിനു മുന്നില്‍ നടത്തിയ സമരത്തെ സഹായിച്ചതിന് നേരത്തെ ഷാജഹാനെ പൊലിസ് അറസ്റ്റ് ചെയ്തിന്നു.
ഇതിന്റെ പേരില്‍ കേസുമുണ്ട്. അറസ്റ്റിനെ തുടര്‍ന്ന് ഇപ്പോള്‍ സസ്പെന്‍ഷനിലാണ് അദ്ദേഹം. സസ്പെന്‍ഷനിലിരിക്കെയാണ് പുതിയ നോട്ടീസ്. ഷാജഹാനെ അറസ്റ്റ് ചെയ്ത സംഭവം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
ലാവ്ലിന് കേസില്‍ ഇടപെട്ടതിന്റെ പേരില്‍ പിണറായി സര്‍ക്കാര്‍ തന്നോട് പകവീട്ടുകയാണെന്ന് ഷാജഹാന് ആരോപിച്ചിരുന്നു. അറസ്റ്റിനെതിരേ അദ്ദേഹത്തിന്റെ മാതാവ് എല്‍. തങ്കമ്മ നിരാഹാര സമരം നടത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."