വാളയാറില്‍ ദീര്‍ഘദൂര ബസുകള്‍ക്ക് സ്റ്റോപ്പില്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു
വാളയാര്‍: സംസ്ഥാനാതിര്‍ത്തിയായ വാളയാറില്‍ ദീര്‍ഘദൂര ബസുകള്‍ക്ക് സ്റ്റോപ്പില്ലാത്തത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. പാലക്കാട് നിന്നും കോയമ്പത്തൂരില്‍ നിന്നും വരുന്ന കെ.എസ്.ആര്‍.ടി.സി തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസുകളും അതിര്‍ത്തിയില്‍ നിര്‍ത്താതെ സര്‍വ്വീസ് നടത്തുന്നത്. ഈ ബസുകള്‍ക്ക് വാളയാറില്‍ ചന്ദ്രാപുരത്തും ആര്‍.ടി.ഒ ചെക്ക്‌പോസ്റ്റിലുമാണ് സ്റ്റോപ്പുള്ളത്. ഇതു കഴിഞ്ഞാല്‍ പിന്നെ തമിഴ്‌നാട്ടിലെ ചാവടിയിലാണ് സ്റ്റോപ്പ്. പാലക്കാട് നിന്നും വാളയാറിലേക്ക് 29 രൂപയും കോയമ്പത്തൂരില്‍ നിന്നും വാളയാറിലേക്ക് 37 രൂപയുമാണ് ചാര്‍ജ്ജീടാക്കുന്നത്. പാലക്കാട് കോയമ്പത്തൂര്‍ ചാര്‍ജ്ജ് 50 രൂപയാണെന്നിരിക്കെ ഇത്തരത്തില്‍ വാളായാരിലേക്കുള്ള ചാര്‍ജ്ജും ഒരു തീവെട്ടിക്കൊള്ളയാണെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഇത്രയധികം ചാര്‍ജ്ജ് നല്‍കിയാലും അതിര്‍ത്തി പങ്കിടുന്ന പാലത്തിനു സമീപം നിര്‍ത്താറില്ലാത്തതിനാല്‍ യാത്രക്കാര്‍ ആര്‍.ടി.ഒ ചെക്ക്‌പോസ്റ്റിലിറക്കി സ്വകാര്യ ബസുകളെയോ ഓട്ടോറിക്ഷയെയോ ആശ്രയിക്കേണ്ട സ്ഥിതിയാണ്. സംസ്ഥാനാതിര്‍ത്തിയായ പാലത്തിനപ്പുറവും ഇപ്പുറവും പാലക്കാട് നിന്നും കോയമ്പത്തൂരില്‍ നിന്നും വരുന്ന സ്വകാര്യ ബസുകള്‍ നിര്‍ത്തിയിടുന്നുണ്ടെങ്കിലും അതിര്‍ത്തിയില്‍ ദീര്‍ഘദൂര ബസുകള്‍ സ്റ്റോപ്പ് നല്‍കുന്ന കാര്യത്തില്‍ ഇരു സര്‍ക്കാറുകളുടെ ബന്ധപ്പെട്ട വിഭാഗം ഇതുവരെ മെനക്കെട്ടിട്ടില്ല. തമിഴ്‌നാട് ബസുകള്‍ കയറുന്ന യാത്രക്കാര്‍ വാളയാറിലേക്ക് ടിക്കറ്റെടുത്ത് അതിര്‍ത്തിയില്‍ നിര്‍ത്താന്‍ പറഞ്ഞാലും ചാവടിയില്‍ കൊണ്ടിറക്കുകം അധികചാര്‍ജ്ജ് ഈടാക്കുന്നതായും പറയുന്നുണ്ട്.
വാളയാറില്‍ നിന്നും പാലക്കാട്ടേക്കും കോയമ്പത്തൂരിലേക്കും സ്വകാര്യ ബസുകള്‍ക്ക് ഒരു മണിക്കൂറാണ് റണ്ണിംഗ് ടൈംമെന്നിരിക്കെ ദീര്‍ഘദൂര ബസുകള്‍ അരമണിക്കൂര്‍ കൊണ്ടെത്തുന്നതിനാല്‍ യാത്രക്കാര്‍ ഇതില്‍ കയറിയാലും ലക്ഷ്യസ്ഥാനത്തെത്താന്‍ വീണ്ടും പണം മുടക്കേണ്ട ഗതികേടാണ്. ദേശീയ പാത നിര്‍മ്മാണത്തിന്റെ ഭാഗമായി വാളയാറില്‍ ഒരു കാത്തിരിപ്പുകേന്ദ്രം മാത്രം നിര്‍മിച്ചതൊഴിച്ചാല്‍ യാത്രക്കാര്‍ക്ക് മറ്റു സൗകര്യമൊന്നും ഇല്ല. ഇരു സര്‍ക്കാറുകളും പാലത്തിനപ്പുറവുമിപ്പുറവും ഒരു ബസ് സ്റ്റോപ്പിന്റെ ബസ് ബേയോ പോലും നിര്‍മിക്കാന്‍ തയ്യാറായിട്ടില്ല.
സംസ്ഥാനാതിര്‍ത്തി പങ്കിടുന്ന വാളയാറില്‍ അന്തര്‍സംസ്ഥാന സര്‍വ്വീസ് നടത്തുന്ന ദീര്‍ഘദൂര ബസുകള്‍ സ്റ്റോപ്പ് നല്‍കണമെന്നു കോയമ്പത്തൂര്‍ വാളയാര്‍ ചാര്‍ജില്‍ ഇളവുവരുത്തണമെന്നുമുള്ള യാത്രക്കാരുടെ ആവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."