റെയില്‍േവ മേല്‍പാലങ്ങളുടെ നിര്‍മാണം ആശങ്കയില്‍
പട്ടാമ്പി: സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച പള്ളിപ്പുറം-കരിയന്നൂര്‍ സുശീലപ്പടി മേല്‍പാലങ്ങളുടെ നിര്‍മാണം ആശങ്കയില്‍. പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കില്ലെന്ന് പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കത്തിലൂടെ വി.ടി ബല്‍റാം എം.എല്‍.എയെ അറിയിച്ചു. എന്നാല്‍ ഇക്കാര്യം നിയമസഭയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് വി.ടി ബല്‍റാം എം.എല്‍.എ പറഞ്ഞു. മേല്‍പാലമെന്ന ആവശ്യത്തില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിറകോട്ട് പോകുകയാണന്നും എം.എല്‍.എ കുറ്റപ്പെടുത്തി.
റെയില്‍പ്പാത വന്നതോടെ രണ്ടായി വിഭജിക്കപ്പെട്ട പരുതൂര്‍ പഞ്ചായത്തിലെ കരിയന്നൂരിലെയും സമീപ പ്രദേശങ്ങളിലേയും ദീര്‍ഘനാളത്തെ കാത്തിരിപ്പിന് വിരാമമായിരുന്നു മേല്‍പാല നിര്‍മാണ സ്വപ്നം. അതോടപ്പം സമീപത്തെ സുശീലപ്പടി ഭാഗത്തും മേല്‍പാലം നിര്‍മിക്കുമെന്ന പ്രഖ്യാപനം നടത്തിയതോടെ നാട്ടുകാരും ആഹ്ലാദത്തിലായിരുന്നു. 2016-17 വര്‍ഷത്തെ ബജറ്റില്‍ 10 കോടി രൂപ ഇതിനായി അനുവദിച്ചിരുന്നു. തുടര്‍ന്ന് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അധികൃതരുടെ നേതൃത്വത്തില്‍ സാധ്യതാപഠനം നടത്തിയിരുന്നു. എന്നാല്‍ കരിയന്നൂരില്‍ മേല്‍പാലം നിര്‍മിക്കുമ്പോള്‍ അപ്രോച്ച് റോഡിന്റെ നിര്‍മാണത്തിനായി സ്ഥലം കൂടുതല്‍ ആവശ്യമാണന്ന് സാധ്യതാപഠനത്തില്‍ കണ്ടത്തി. ഇതെ തുടര്‍ന്നായിരുന്നു സുശീലപടിയില്‍ മേല്‍പാലം നിര്‍മിക്കാന്‍ അനുയോജ്യമെന്ന് തീരുമാനിച്ചത്.
ഇതിനായി എം.എല്‍.എയും പരുതൂര്‍ പഞ്ചായത്ത് പ്രതിനിധികളും ഉദ്യോഗസ്ഥരുമടക്കം യോഗം ചേരുകയും തുടര്‍നടപടികള്‍ക്കായി സര്‍ക്കാരിലേക്ക് നിര്‍ദേശം അറിയിക്കുകയും ചെയ്തു. സര്‍ക്കാരിന് സമര്‍പ്പിച്ച രൂപത്തില്‍ നിര്‍മാണം നടത്തുമെന്ന് നിയമസഭയില്‍ വകുപ്പ് മന്ത്രി ഉറപ്പും നല്‍കിയിരുന്നു. രണ്ട് പാലങ്ങളും ഒരുമിച്ച് നിര്‍മിക്കുന്നതിന് മന്ത്രിയസഭയുടെ അനുമതിയും ആവശ്യമാണ്. അതുകൊണ്ട് തന്നെ പാലം നിര്‍മാണം അനുവദിക്കണമെന്നും നടപടികള്‍ ആരംഭിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."