HOME
DETAILS

പകര്‍ച്ചപ്പനി: മൊബൈല്‍ ക്ലിനിക്ക് ആരംഭിക്കുമെന്ന് മേയര്‍

  
backup
June 20 2017 | 20:06 PM

%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%ae%e0%b5%8a%e0%b4%ac%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95

തിരുവനന്തപുരം:  പര്‍ച്ചപ്പനി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ ക്ലിനിക് ആരംഭിക്കുമെന്നു മേയര്‍ വി.കെ പ്രശാന്ത്. ഇതിനുവേണ്ടി ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരുടെ സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. അനുമതി ഉടന്‍ ലഭിക്കുമെന്നും മേയര്‍ വ്യക്തമാക്കി. അഞ്ച് ഡോക്ടര്‍മാരും പത്ത് നഴ്‌സുമാരും ഉള്‍പ്പെടുന്ന ടീമാണ് മൊബൈല്‍ ക്ലിനിക്കില്‍ പ്രവര്‍ത്തിക്കുക.പകര്‍ച്ചപ്പനി തടയുന്നതില്‍ രാഷ്ട്രീയ വിരോധം മാറ്റിവെച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും ബി.ജെ.പി കൗണ്‍സിലര്‍മാരുടെ നടപടികള്‍ നഗരസഭയുടെ പ്രവര്‍ത്തനങ്ങളെ പിറകോട്ട് വലിക്കുന്നുണ്ടെന്നും മേയര്‍ അഭിപ്രായപ്പെട്ടു. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാ കൗണ്‍സിലര്‍മാരും സഹകരിക്കണമെന്നും ചില കൗണ്‍സിലര്‍മാര്‍ പ്രഖ്യാപിച്ചിട്ടുള്ള ശുചീകരണയജ്ഞം സ്വാഗതാര്‍ഹമാണെന്നും മേയര്‍ വ്യക്തമാക്കി.
  നഗരസഭ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയമാണെന്നും മറിച്ചുള്ള ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് മൂന്ന് ആഴ്ചകളായി വിവിധ പ്രവര്‍ത്തനങ്ങള്‍ നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിവരുന്നുണ്ട്. നഗരസഭയ്ക്കു കീഴിലുള്ള 85 ശതമാനം വീടുകളിലും ഉറവിട നശീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും മേയര്‍ വ്യക്തമാക്കി. നഗരത്തില്‍ നിന്ന് 90 ശതമാനം മാലിന്യങ്ങളും നീക്കം ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. പൊതുനിരത്തുകളിലെ മാലിന്യങ്ങള്‍ രാത്രിയും പകലുംജോലി ചെയ്താണ് നീക്കം ചെയ്തത്.
  പനിപ്രതിരോധിക്കുന്നതിന് ഉറവിട നശീകരണമാണ് പ്രധാനം. അടുത്ത രണ്ട് ആഴ്ച തൂടര്‍ച്ചയായി ശനി, ഞായര്‍ ദിവസങ്ങളില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മേയര്‍ അറിയിച്ചു. പ്രതിരോധ മരുന്നുകള്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് വീടുകള്‍ തോറും വിതരണം ചെയ്തിട്ടുണ്ട്.   പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത ചില വാര്‍ഡുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവിടങ്ങളില്‍ പ്രത്യേകം നിരീക്ഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കും. നഗരസഭയ്ക്ക് ലഭ്യമായ സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അതും യുദ്ധകാലാടിസ്ഥാനത്തിലാണ് നടത്തിവരികയാണെന്നും മേയര്‍ പറഞ്ഞു.














Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  9 minutes ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  27 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  41 minutes ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  2 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  4 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago