HOME
DETAILS

അഹാഡ്‌സ് ഗുണഭോക്തൃ സമിതികളുടെ കെട്ടിടങ്ങള്‍ നശിക്കുന്നു

  
backup
November 11 2018 | 04:11 AM

%e0%b4%85%e0%b4%b9%e0%b4%be%e0%b4%a1%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%97%e0%b5%81%e0%b4%a3%e0%b4%ad%e0%b5%8b%e0%b4%95%e0%b5%8d%e0%b4%a4%e0%b5%83-%e0%b4%b8%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%bf

അഗളി: അട്ടപ്പാടി അഹാഡ്‌സ് ആദിവാസി ഊരുകളില്‍ ഗുണഭോക്തൃ സമിതികള്‍ക്കായി നിര്‍മിച്ചു നല്‍കിയ വിഭവ പരിപാലന കേന്ദ്രങ്ങള്‍ നശിക്കുന്നു. അട്ടപ്പാടിയിലെ അഹാഡ്‌സിനു കീഴില്‍ പ്രവര്‍ത്തിച്ചിരുന്നത് 592 ജനകീയ സമിതികളാണ്. അതില്‍ 93 ഗുണഭോക്തൃ സമിതികളുമായിരുന്നു. സമിതികള്‍ക്കായി നിര്‍മിച്ച വിഭവ പരിപാലന കേന്ദ്രങ്ങളാണ് നശിക്കുന്നത്. 2012 മാര്‍ച്ചില്‍ അഹാഡ്‌സ് പദ്ധതി നിര്‍ത്തലാക്കിയതോടെ കെട്ടിടങ്ങള്‍ നിര്‍ജീവാവസ്ഥയിലായി.
ഒരു സൂഷ്മനീര്‍ത്തട പ്രദേശത്തെ മുഴുവന്‍ ഗുണഭോക്താക്കളും അംഗങ്ങളാക്കി രൂപകരിച്ച ഗുണഭോക്തൃ സമിതികളാണ് ആ പ്രദേശത്തെ എല്ലാവിധ വികസന പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്നത്. ഒന്‍പതംഗ ഭരണസമിതിയാണ് തിരഞ്ഞെടുത്തിരുന്നത്. കുറഞ്ഞത് അഞ്ച് വനിതകളും, നാല് ഗോത്രാംഗങ്ങളും അടങ്ങുന്നതാണ് സമിതികള്‍. അഹാഡ്‌സിലെ അസിസ്റ്റന്റ് ഡയരക്ടര്‍ തസിത്കയിലുള്ള ഒരു ഒഫിസര്‍ ഉള്‍പ്പെടുന്ന ജോയിന്റ് അക്കൗണ്ടിലൂടെയാണ് പണം പിന്‍വലിക്കുകയും നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിക്കുകയും ചെയ്യുന്നത്. പദ്ധതി നിര്‍ത്തലാക്കിയെങ്കിലും സമിതികള്‍ സ്വയം പര്യാപ്ത്തത നേടണമെന്നതായിരുന്നു ലക്ഷ്യം. അഞ്ചര കോടി രൂപ സംഘങ്ങളുടെ നീക്കിയിരുപ്പായി അവശേഷിക്കുന്നുണ്ട്. അഹാഡ്‌സ് നിര്‍ത്തലാക്കിയതോടെ ജോയിന്റ് അക്കൗണ്ടില്‍ അഹാഡ്‌സ് ഉദ്യേഗസ്ഥരുടെ കൗണ്ടര്‍സൈന്‍ ഇല്ലാതെ പണമിടപാടുകള്‍ നടക്കാതെ വന്നു. കിലയ്ക്ക് ആസ്തികള്‍ കൈമാറിയെങ്കിലും ജനകീയസമിതികളുടെ പ്രവര്‍ത്തനം പുനരജ്ജീവിപ്പിക്കുന്നതിനായി നടപടികളൊന്നും സ്വകരിച്ചിട്ടില്ല. അഹാഡ്‌സ് മാതൃകയില്‍ പ്രവര്‍ത്തനം അവലംബിച്ച ആദിവാസികള്‍ക്കായി രൂപികരിച്ച കുടുബശ്രിയുടെ പ്രവര്‍ത്തനം രാഷ്ട്രിയമായ ചേരിതിരുവുകള്‍ കാരണം പല ഊരുകളിലും നടപ്പിലാക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണ്. അതില്‍ ഒരുകൂട്ടം കുടുബശ്രിയുടെ ആദിവാസി ജീവനക്കാര്‍ രണ്ട് ചേരികളിലായി. 120 ദിവസത്തോളമായി സമരത്തിലാണ്. അഹാഡ്‌സ് പദ്ധതിയുടെ കീഴില്‍ നടപ്പിലാക്കിയ 219 കോടിയുടെ പദ്ധതിയുടെ നര്‍വഹണം ആദിവാസികളിലൂടെയായിരുന്നു. ജനകീയ സമിതികളിലൂടെ ആദിവാസികള്‍ക്ക് വേണ്ട പദ്ധതികള്‍ അവര്‍ തന്നെ ആസൂത്രണം ചെയ്ത് അവര്‍ തന്നെ നടപ്പിലാക്കിയ പദ്ധതിയാണ് അഹാഡ്‌സ്. പരിശീലന പരിപാടികള്‍ മാത്രം നല്‍കിവരുന്ന കിലപോലുളള സഥാപനത്തിന് ആദിവാസി മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന് പരിചയസമ്പത്തില്ല എന്നതാണ് വാസ്തവം. ജനകീയ സമിതകളെ പുനരജ്ജീവിപ്പിച്ചില്ലെങ്കില്‍ സാധ്യമായ വികസനം അടയാളങ്ങള്‍ അവശേഷിക്കാതെ നാമാവശേഷമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago