HOME
DETAILS
MAL
അമ്മയെ പീഡിപ്പിച്ചയാളെ ജയിലില്‍ അടിച്ചു കൊന്നു
backup
August 05 2016 | 19:08 PM
റായ്പൂര്‍: അമ്മയെ മാനഭംഗപ്പെടുത്തിയതിന് വിചാരണ നേരിടുന്ന തടവുപുള്ളിയെ സഹതടവുകാര്‍ അടിച്ചുകൊന്നു. ഛത്തിസ്ഗഢിലെ ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
രാവിലെ ജയില്‍ വളപ്പില്‍ കൊല്ലപ്പെട്ടനിലയില്‍ 32 കാരനെ കണ്ടെത്തുകയായിരുന്നു. മദ്യപാനിയായ ഇയാള്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് സ്വന്തം അമ്മയെ പീഡിപ്പിച്ചത്. തുടര്‍ന്ന് അറസ്റ്റിലായ ഇയാളെ കോടതിയില്‍ ഹാജരാക്കുന്നതിനിടെ അഭിഭാഷകരും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു.
കൊലപാതകക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന സന്തോഷ് ഗൗഡ, ദിനേഷ് തിവാരി എന്നിവരാണ് ഇയാളെ ആക്രമിച്ചതെന്നാണ് പൊലിസ് പറയുന്നത്. മറ്റുള്ളവര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതായി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."