HOME
DETAILS

ജി.എസ്.ടി ഭേദഗതി: കേരളവും പശ്ചിമബംഗാളും എതിര്‍പ്പ് അറിയിച്ചു

  
backup
August 05 2016 | 19:08 PM

%e0%b4%9c%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%9f%e0%b4%bf-%e0%b4%ad%e0%b5%87%e0%b4%a6%e0%b4%97%e0%b4%a4%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%b5%e0%b5%81%e0%b4%82-%e0%b4%aa

ന്യൂഡല്‍ഹി: ജി.എസ്.ടി ബില്‍ രാജ്യസഭ കടന്നതിനുപിന്നാലെ കേരളവും പശ്ചിമബംഗാളും എതിര്‍പ്പുമായി രംഗത്തെത്തി. അന്തര്‍സംസ്ഥാനികുതി വീതംവയ്ക്കുന്നതുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയില്‍ നടന്ന ധനകാര്യമന്ത്രിമാരുടെ യോഗത്തിലെ ധാരണയ്ക്കു വിരുദ്ധമായ വകുപ്പുകളാണ് രാജ്യസഭ പാസാക്കിയ ബില്ലിലെന്ന് ഇരുസംസ്ഥാനങ്ങളും ചൂണ്ടിക്കാട്ടി.

ഇക്കാര്യമറിയിച്ച് കേരള ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്, പശ്ചിമബംഗാള്‍ ധനകാര്യമന്ത്രിയും ജി.എസ്.ടി ഉന്നതാധികാര സമിതി ചെയര്‍മാനുമായ അമിത് മിത്ര എന്നിവര്‍ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കു കത്തെഴുതി. ഇന്‍പുട്ട് ടാക്‌സും റീഫണ്ട് ക്ലെയിമുമായി ലഭിക്കുന്ന തുക സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കണമെന്നായിരുന്നു യോഗത്തിലെ ധാരണ.

എന്നാല്‍ ബില്ലില്‍ അതില്ലെന്ന് ഡോ. ഐസക് ചൂണ്ടിക്കാട്ടി. ചുരുങ്ങിയത് 22 ശതമാനമെങ്കിലും നികുതി ഏര്‍പ്പെടുത്തണം. മറിച്ചാണെങ്കില്‍ വിഭവസമാഹരണത്തെ ബാധിക്കുമെന്നും അത് സംസ്ഥാനതാല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമാണെന്നും ഐസക് കത്തില്‍ പറയുന്നു.

വരുമാനം വീതംവയ്ക്കുന്നതു സംബന്ധിച്ച ബില്ലിലെ വ്യവസ്ഥകളിലാണ് അമിത് മിത്രയും എതിര്‍പ്പ് പ്രകടിപ്പിച്ചത്. രാജ്യസഭയില്‍ ബില്ല് പാസാക്കുമ്പോള്‍ നടന്ന ചര്‍ച്ചയില്‍ ഈ വ്യവസ്ഥകളില്‍ സംസ്ഥാനങ്ങള്‍ക്ക് എതിര്‍പ്പുള്ള കാര്യം ചിലര്‍ ഉന്നയിച്ചിരുന്നെങ്കില്‍ ഇക്കാര്യം ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ച ചെയ്താല്‍ മതിയെന്നും കൂടുതല്‍ വിശദമായ ചര്‍ച്ച വേണ്ടെന്നുമുള്ള നിലപാടാണ് ജയ്റ്റ്‌ലി സ്വീകരിച്ചത്.

ഇന്റര്‍ഗ്രേറ്റഡ് സേവനികുതി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച് സംസ്ഥാനങ്ങള്‍ക്ക് വിതരണംചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട സംസ്ഥാനത്തിന്റെ വിഹിതം സംബന്ധിച്ച വ്യവസ്ഥകളിലാണ് പ്രധാന തര്‍ക്കം.

ഈ വ്യവസ്ഥ ഉന്നതാധികാര സമിതിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അതിനാല്‍ അക്കാര്യത്തില്‍ സമവായമില്ലെന്നും അത് ഒഴിവാക്കണമെന്നുമാണ് അമിത് മിത്ര ആവശ്യപ്പെട്ടത്. ഈ ആവശ്യം തോമസ് ഐസകും ഉന്നയിച്ചിട്ടുണ്ട്.

ജി.എസ്.ടി നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നികത്തുന്നതിന് അഞ്ചു വര്‍ഷം നഷ്ടപരിഹാരം നല്‍കുമെന്ന ജയ്റ്റ്‌ലിയുടെ സഭയിലെ പ്രസ്താവനയില്‍ കൂടുതല്‍ വിശദീകരണം നല്‍കണമെന്നും പശ്ചിമബംഗാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  a minute ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  30 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  an hour ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  3 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  4 hours ago