റേഷന്‍ വാങ്ങാനാകാതെ ഗുണഭോക്താക്കള്‍
വേങ്ങര: ഇപോസ് മെഷീനുകളില്‍ നിന്നും പ്രവാസികള്‍ പുറത്തായി. റേഷന്‍ വാങ്ങാനാകാതെ ഗുണഭോക്താക്കള്‍ വലയുന്നു.
റേഷന്‍ കാര്ഡുകളിലുളള എന്‍.ആര്.കെ (നോണ്‍ റസിഡന്‍ഷ്യല്‍ കേരള) അംഗങ്ങള്‍ സാധനങ്ങള്‍ വാങ്ങിക്കാന്‍ പോയാല്‍ ഇപോസ് മെഷീനുകള്‍ ബയോമെട്രിക്ക് സ്കാന്‍ സ്വീകരിക്കാത്തതാണ് പുതിയ പ്രശ്നം. കഴിഞ്ഞ 27 മുതലാണ് സംസ്ഥാനത്തെ മെഷീനുകളില്‍ നിന്നും എന്‍.ആര്.കെ ഗുണഭോക്താക്കള്‍ പുറത്തായത്. ഇപോസ് മെഷീന് സര്‍വര്‍ അപ്ഡേറ്റ് ചെയ്യുന്നതിനു മുന്‍പേ പ്രശ്നം തുടങ്ങിയതായി പറയപ്പെടുന്നു.
ഓരോ റേഷന്‍ കടയിലും 300 ലേരെ കുടുംബങ്ങള്‍ പ്രതിസന്ധിയിലായിട്ടുണ്ട്. നേരത്തെ ഇവര്‍ക്ക് റേഷന്‍ സാധനങ്ങള്‍ ലഭിച്ചിരുന്നില്ലെങ്കിലും കടയില്‍ പോയി ഇപോസ് മെഷീനില്‍ വിരല്‍ പതിച്ച് കുടുംബത്തിന്റെ റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ സാധിച്ചിരുന്നു. ബയോമെട്രിക് മെഷിനില്‍ നിന്ന് ഇവരുടെ പേരും വിരലടയാളങ്ങളും പൂര്‍ണമായി പിന്‍വലിച്ചത് നിരവധി കുടുംബങ്ങളുടെ റേഷന്‍ മുടങ്ങുന്നതിന് കാരണമായി.
കേരളത്തിനു പുറത്ത് ജോലി ചെയ്യുന്ന ആളുകള്‍ക്ക് നാട്ടിലെത്തിയാലും കുടുംബങ്ങള്‍ക്ക് റേഷന്‍ സാധനങ്ങള്‍ വാങ്ങിക്കാന്‍ സാധിക്കാത്ത ദുരവസ്ഥയാണ്. പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ എന്‍.ആര്.കെ ലിസ്റ്റിലുള്‍പ്പെട്ട പുരുഷന്മാര് പുറത്തായത് കാര്‍ഡുടമകളെ ദുരിതത്തിലാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."