സമഗ്ര കാന്‍സര്‍ നിര്‍ണയം: ആരോഗ്യ സര്‍വേ ആരംഭിച്ചു
എടപ്പാള്‍: പൊന്നാനി ബ്ലോക്ക് പഞ്ചായത്തിനെ സമ്പൂര്‍ണ കാന്‍സര്‍ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ മലബാര്‍ കാന്‍സര്‍ സൊസൈറ്റിയുമായി സഹകരിച്ച് നടത്തുന്ന സമഗ്ര കാന്‍സര്‍ നിയന്ത്രണ പദ്ധതിയിലെ ആരോഗ്യ സര്‍വേക്ക് തുടക്കമായി.
ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ എടപ്പാള്‍, വട്ടംകുളം, കാലടി, തവനൂര്‍ ഗ്രാമപഞ്ചായത്തുകളിലെ നാല്പതിനായിരത്തിലധികം വീടുകളില്‍ 1450 പരിശീലനം നേടിയ വളണ്ടിയര്‍മാര്‍ സര്‍വേ നടത്തും. രോഗലക്ഷണമുള്ളവരെ കണ്ടെത്തി ഇവര്‍ക്ക് രോഗ നിര്‍ണയ മെഡിക്കല്‍ ക്യാംപും നടത്തും.
ലഹരി പുകയില ബോധവല്‍ക്കരണം, സഞ്ചരിക്കുന്ന ആശുപത്രിയായ സഞ്ജീവനിയുടെ നേതൃത്വത്തില്‍ ക്യാംപുകള്‍ ചികിത്സാ സഹായങ്ങള്‍, പുനരധിവാസം എന്നിവയും ഒരുക്കും. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വീട്ടില്‍ സര്‍വേ നടത്തിയാണ് പദ്ധതിക്ക് തുടക്കമായത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ലക്ഷ്മി, വൈസ്.പ്രസിഡന്റ് പി.പി.മോഹന്‍ദാസ്, വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പാറക്കല്‍,പി.വി.ലീല, എന്‍.ഷീജ, വി.വേലായുധന്, കെ.രജനി, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ സജി.എന്‍.രാമകൃഷണന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജോഫ്രി ജേക്കബ്, പി.വി.സജികുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."