സ്നേഹ വിരുന്നൊരുക്കി ഇഫ്താര്‍ സംഗമങ്ങള്‍
മുക്കം: മതമൈത്രിയും മനുഷ്യ സൗഹൃദവും സംരക്ഷിച്ചു നിര്‍ത്താന്‍ സമൂഹം തയാറാകണമെന്ന് ഫാദര്‍ ജേക്കബ് പുത്തന്‍പുരക്കല്‍ പറഞ്ഞു. മുക്കം സര്‍വിസ് സഹകരണ ബാങ്ക് നടത്തിയ സൗഹൃദ ഇഫ്താര്‍ മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുക്കം എ.എസ്.ഐ ജോയ് മുഖ്യാതിഥിയായി.
ബാങ്ക് പ്രസിഡന്റ് വി.കെ അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് നിഷാബ് മുല്ലോളി, എന്‍.പി ശംസുദ്ദീന്‍, ചന്ദ്രന് കപ്യേടത്ത്, ഗഫൂര്‍ കല്ലുരുട്ടി, സജീഷ് മുത്തേരി, വി. അബ്ദുള്ള കുട്ടി, കൃഷ്ണന് വടക്കയില്‍, ജുനൈദ് പാണ്ടികശാല, എ.എ അബ്ദുല്ല, എം.കെ യാസര്‍, അബു മുണ്ടുപാറ, എം.കെ മമ്മദ്, സമീറ കബീര്‍, റുബീന ബഷീര്‍, ഒ.കെ ബൈജു, ജാക്ലിന് ജില്‍സ്, ബഷീര്‍ തറോല്‍, പി.പി പങ്കജാക്ഷന് സംബന്ധിച്ചു.
മുക്കം: ജമാഅത്തെ ഇസ്ലാമി പ്രാദേശിക ഘടകം വ്യാപാരഭവനില്‍ ഇഫ്താര്‍ സംഗമം നടത്തി. മുക്കം നഗരസഭാ ചെയര്മാന് വി. കുഞ്ഞന്‍ മാസ്റ്റര്‍, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് കെ.ടി ശ്രീധരന്, കൗണ്‍സിലര്‍മാരായ മുക്കം വിജയന്, ശഫീഖ് മാടായി, പ്രശോഭ്, എ.പി മുരളീധരന് മാസ്റ്റര്‍, ഫാ. ബാബു കുമരംകൊടിയില്, ദാമോദരന്‍ കോഴഞ്ചേരി, വിജയന്, എസ്. ഖമറുദ്ദീന്, ഡോ. ഷാഫി കീലത്ത്, ചന്ദ്രന് കല്ലുരുട്ടി, ബഷീര്‍ പാലത്ത്, ഡോ. ശഹീദ് റമദാന് സംസാരിച്ചു.
ലേബര്‍ ഓഫിസര്‍ രാജന്, സുന്ദരന്‍ മാസ്റ്റര്‍, ഹക്കീം, രാജന് മാമ്പൊയില്‍, പ്രൊഫ. കോയട്ടി, മുബശിര്‍, യു.പി സലാം, യു.പി ശരീഫ്, ലൈലാ മുസ്തഫ, ലസിത കച്ചേരി, എ.പി നസീം സംബന്ധിച്ചു. മുഹമ്മദ് മുട്ടത്ത്, അസീസ് തോട്ടത്തില്‍, ജാബിര്‍ കുങ്ങഞ്ചേരി, എ. അബൂബക്കര്‍, മുഹമ്മദ് തച്ചോട്ടില്‍, നൗഷാദലവി, റഹീം റിങ്ടോണ്‍, അശ്റഫ് കുനിച്ചിതൊടിക, കെ.ടി ശഹീര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."