HOME
DETAILS
MAL
അധ്യാപികയെ അകാരണമായി പിരിച്ചുവിട്ടെന്ന് പരാതി
backup
June 20 2017 | 21:06 PM
കോഴിക്കോട്: അധ്യാപികയെ അകാരണമായി പിരിച്ചുവിട്ടതായി പരാതി. കൊടുവള്ളി ഉപജില്ലയിലെ കരുവന്‍പൊയില്‍ ഗവ. യു.പി സ്കൂളിലെ പ്രീ പ്രൈമറി സ്കൂളില്‍ കഴിഞ്ഞ നാലു വര്‍ഷമായി ജോലി ചെയ്ത അധ്യാപിക വി. സുമയാണ് പരാതിയുമായി രംഗത്തെത്തിയത്. സ്കൂളിലെ പ്രധാനാധ്യാപകന്റെ ചില നടപടികളെ ചോദ്യം ചെയ്തതിന്റെ പേരില്‍ തനിക്കെതിരേ മാനസിക പീഡനമുണ്ടായതായും അധ്യാപിക വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വിഷയത്തില്‍ ഇടപെടാന്‍ സ്ഥലം എം.എല്‍.എയ്ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. നിലവില്‍ പുതിയ അധ്യാപികയെ നിയമിച്ചിരിക്കയാണ്. സുമയ്ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച മുതല്‍ സ്കൂളിനു മുന്നില്‍ സമരം ആരംഭിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. പി.എം ശ്രീകുമാര്‍, വി.പി രാജീവന്, അജീഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."