HOME
DETAILS

അധ്യാപക നിയമനം: നടപടിക്രമങ്ങള്‍ പാലിച്ചെന്ന് പി.ടി.എ

  
backup
June 20 2017 | 21:06 PM

%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%82-%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b0


കൊടുവള്ളി: കരുവന്‍പൊയില്‍ ജി.എം.യു.പി സ്‌കൂളിലെ പ്രീപ്രൈമറി വിഭാഗത്തിലേക്ക് അധ്യാപികമാരെ നിയമിച്ചത് നടപടി ക്രമങ്ങള്‍ പാലിച്ചാണെന്ന് പി.ടി.എ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
 സ്‌കൂളില്‍ മൂന്നു വര്‍ഷമായി ജോലി ചെയ്യുകയായിരുന്ന സുമ എന്ന അധ്യാപികയെ അകാരണമായി നീക്കം ചെയ്‌തെന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്നും ഭാരവാഹികള്‍ പറഞ്ഞു. പ്രീ പ്രൈമറി വിഭാഗത്തില്‍ അധ്യാപകരെ നിയമിക്കാനുള്ള പൂര്‍ണ അധികാരം പി.ടി.എ കമ്മിറ്റിക്കാണെന്നും കഴിഞ്ഞ നവംബറില്‍ നടന്ന പി.ടി.എ യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ അംഗങ്ങളും പുതിയ അധ്യയന വര്‍ഷത്തേക്ക് അഭിമുഖം നടത്തി അധ്യാപികമാരെ നിയമിച്ചാല്‍ മതി എന്ന ആവശ്യം ഉന്നയിച്ചിരുന്നെന്നും പി.ടി.എ പ്രസിഡന്റ് ടി.പി അബ്ദുല്‍ നാസര്‍ പറഞ്ഞു. ഇതുപ്രകാരം പത്രപരസ്യം നല്‍കിയാണ് അഭിമുഖം നടത്തിയത്.
സ്‌കൂളില്‍ കഴിഞ്ഞ മൂന്നു വര്‍ഷം ജോലി ചെയ്തിരുന്ന സുമ എന്ന അധ്യാപികയോട് അഭിമുഖ നടക്കുന്ന വിവരം നേരത്തെ അറിയിച്ചിരുന്നെങ്കിലും ഹാജരായില്ലയെന്നും പി.ടി.എ പ്രസിഡന്റ് പറഞ്ഞു.  13 പേര്‍ പങ്കെടുത്ത അഭിമുഖത്തില്‍ നിന്ന് യോഗ്യതയും സീനിയോറിറ്റിയും മറ്റു മാനദണ്ഡങ്ങളും പാലിച്ചുമാണ് രണ്ടു പേരെ നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നിയമനവും ബന്ധപ്പെട്ട കാര്യങ്ങളും നടന്നത് മാര്‍ച്ചില്‍ വിരമിച്ച പ്രധാനാധ്യാപകന്റെ കാലത്താണെന്നും തനിക്ക് അതിനെക്കുറിച്ച് കൂടുതല്‍ അറിയില്ലെന്നും നിലവിലെ പ്രധാനാധ്യാപകന്‍ മജീദ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago
No Image

തനിക്കും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടി വേണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

Kerala
  •  2 months ago
No Image

യുഎഇ; പൊതുമാപ്പ് നീട്ടില്ല; നവംബർ ഒന്ന് മുതൽ കർശന പരിശോധന

uae
  •  2 months ago