കാസര്‍കോട് മെഡിക്കല്‍ കോളജ്: കെട്ടിട നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം 25ന്
എം.പിക്കെതിരേയുള്ള ആരോപണം രാഷ്ട്രീയലക്ഷ്യം വച്ചുള്ളതെന്ന് സി.പി.എം
കാസര്‍കോട്: ഉക്കിനടുക്കയില്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങുന്ന മെഡിക്കല്‍ കോളജിന്റെ കെട്ടിട നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം 25ന് രാവിലെ 11നു മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ആരോഗ്യ മന്ത്രി കെ.കെ ശൈലജ അധ്യക്ഷയാകും. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം എം.പി പി. കരുണാകരനെതിരേ മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ടുനടത്തുന്ന പ്രചാരണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയും എം.പിയെ അവമതിപ്പുണ്ടാക്കുന്നതിനുവേണ്ടിയും മാത്രമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
സി.പി.എം അടക്കമുള്ള ജില്ലയിലെ എല്‍.ഡി.എഫും മറ്റെല്ലാ രാഷ്ട്രീയ പാര്‍ടികളും എം.പി, എം.എല്‍.എ അടക്കമുള്ള എല്ലാ ജനപ്രതിനിധികളും ഊര്‍ജിതമായി കേന്ദ്ര സര്‍വകലാശാലയുമായി ബന്ധപ്പെട്ട മെഡിക്കല്‍ കോളജും അനുവദിക്കുന്നതിനായി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
വസ്തുതകള്‍ ഇതായിരിക്കെ ഉക്കിനടുക്ക മെഡിക്കല്‍ കോളജ് മാറ്റുന്നതിനു വേണ്ടിയിട്ടുള്ള യാതൊരുവിധ ശ്രമവും സി.പി.എമ്മിന്റെയോ എം.പി കരുണാകരന്റെയോ എം.എല്‍.എ കുഞ്ഞിരാമന്റെയോ ഇടതുപക്ഷ ജനാധിപത്യമുണിയുടെയോ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."