ഇറാഖില്‍ 3000 ഗ്രാമീണരെ ഐ.എസ് ബന്ദികളാക്കി; 12 പേരെ വധിച്ചു
ബഗ്ദാദ്: വടക്കന്‍ ഇറാഖിലെ സംഘര്‍ഷ പ്രദേശത്തു നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച 3000 ഗ്രാമീണരെ ഐ.എസ് തടവിലാക്കി. ഇവരില്‍ 12 പേരെ വധിച്ചതായും റിപ്പോര്‍ട്ടുണ്ട്. യു.എന്‍ അഭയാര്‍ഥി ഏജന്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വെള്ളിയാഴ്ചയാണ് 12 പേരെ ഐ.എസ് വധിച്ചതെന്നാണ് ഏജന്‍സിയുടെ പ്രതിദിന റിപ്പോര്‍ട്ടില്‍ പറയുന്നത്.
3000 ഗ്രാമീണരെ ഐ.എസ് തടവില്വച്ചിട്ടുണ്ട്. ഇവര്‍ ആഭ്യന്തര അഭയാര്‍ഥികളാണ്. കിര്‍ക്കുക് ഗവര്‍ണറേറ്റിലെ ഹവിങ ജില്ലയിലാണ് സംഭവം. കിര്‍ക്കുക്ക് നഗരത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ഇവരെ ഐ.എസ് പിടികൂടിയത്. കിര്‍ക്കുകില്‍ ഐ.എസും ഇറാഖ് സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്. ഇതേ പേരുള്ള മറ്റൊരു നഗരം അടുത്തുണ്ട്. ഇവിടേയ്ക്ക് പോകാന്‍ ശ്രമിച്ചവരെയാണ് ഐ.എസ് പിടികൂടിയതെന്ന് യു.എന്‍ വക്താവ് പറഞ്ഞു.
എണ്ണസമ്പന്ന പ്രവിശ്യയാണ് കിര്‍ക്കുക്. കുര്‍ദിഷ് സ്വയംഭരണാവകാശ പ്രദേശവും ഐ.എസ് നിയന്ത്രണത്തിലുള്ള പ്രദേശവുമായി രണ്ട് ഭാഗമാണ് കിര്‍ക്കുക് പ്രവിശ്യ. ബഗ്ദാദിനോട് വടക്ക് പടിഞ്ഞാറന്‍ മേഖലയിലാണ് ഐ.എസ് നിയന്ത്രണത്തിലുള്ളത്. 2014 ലാണ് ഐ.എസ് പ്രദേശം കീഴടക്കിയത്. യു.എസ് സഹായത്തോടെ ഇറാഖ് സേന ഇവിടെ ഐ.എസിനെതിരേ ആക്രമണം നടത്തുന്നുണ്ട്. മൗസില്‍ തിരിച്ചുപിടിക്കാനുള്ള ആക്രമണം ശക്തമായതോടെ ഒരു ദശലക്ഷത്തിലധികം ഇറാഖികള്‍ സംഘര്‍ഷ മേഖലയില്‍ കുടുങ്ങിക്കിടക്കുന്നതായി കഴിഞ്ഞ മാസം റെഡ്ക്രോസ് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."