പി.ഡബ്ല്യു.ഡി ഓഫിസ് മാര്‍ച്ച് നടത്തി
പേരാമ്പ്ര : ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ അഞ്ച്, പതിനാറ് വാര്‍ഡുകളില്‍ കൂടി കടന്നു പോകുന്നതും, ജാനകി വയല്‍, ഗോപുരത്തിലിടം, കൂനംപൊയില്‍, വഞ്ചിപ്പാറ, കന്നാട്ടി നിവാസികള്‍ക്ക് സംസ്ഥാന പാതയില്‍ എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്നതും, പന്തിരിക്കര പാലേരി ടൗണുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതുമായ വടക്കുമ്പാട് വഞ്ചിപ്പാറ ഗോപുരത്തിലിടം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും റോഡ് നവീകരണത്തിനാവശ്യമായ ഫണ്ട് ഉടന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര പൊതുമരാമത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
മാര്‍ച്ച് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി വിജയന് ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്മാന് എന്‍.കെ ഗോകുല്‍ദാസ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം എം. സൈറാബാനു, പി.എസ് പ്രവീണ്‍, ഗോപാലകൃഷ്ണന് തണ്ടോറപ്പാറ, പ്രകാശന് കന്നാട്ടി, കെ.സി കുഞ്ഞബ്ദുല്ല, ശ്രീനി മനത്താനത്ത്, പപ്പന് കന്നാട്ടി, ടി.പി വിധുന് ലാല്‍, എ.പി പ്രകാശന് പ്രസംഗിച്ചു.
മാര്‍ച്ചിന് എം. മുകുന്ദന്, എം.കെ രാഹുല്‍, പി.പി പ്രദീപന്, എം. അരവിന്ദന് , എം.കെ മനോജ് കുമാര്‍, എസ്. ആനന്ദ്, പി. രാമചന്ദ്രന്, ടി.കെ വിനോദന്‍, വി.പി പ്രവീണ്‍, പഴുപ്പട്ട രാജീവന്, വി. പി ബിജേഷ്, പി.പി വിനോദന്‍, ആര്.എം അമല്‍ജിത്ത്, എന്‍.കെ അശ്വന്ത്, എം.കെ രജീഷ്, സി.എന്‍ വരുണ്‍, എം.സി അമല്‍ജിത്ത്, എം.കെ മുരളി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."