HOME
DETAILS
MAL
ചേളാരി ഐ.ഒ.സി പ്ലാന്റിലേക്ക് എ.ഐ.ടി.യു.സി മാര്‍ച്ച് നടത്തും
backup
June 20 2017 | 22:06 PM
തേഞ്ഞിപ്പലം: ഐ.ഒ.സി ചേളാരി പ്ലാന്റിലെ ഹൗസ് കീപ്പിങ് തൊഴിലാളികളോട് കരാറുകാരന് കാണിക്കുന്ന വിവേചനപരമായ നിലപാടില്‍ പ്രതിഷേധിച്ച് ചേളാരി ഐ.ഒ.സി പ്ലാന്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുന്നതിന് എ.ഐ.ടി.യു.സി വള്ളിക്കുന്ന്് മണ്ഡലം കണ്വന്ഷന് തീരുമാനിച്ചു. കണ്വന്ഷന് സംസ്ഥാന വൈസ് പ്രസിഡന്റ് പി സുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്തു. കെ.പി ബാലകൃഷ്ണന് സംഘടനാറിപ്പോര്‍ട്ടും പി ലെനിന്‍ദാസ് പ്രവര്‍ത്തനറിപ്പോര്‍ട്ടും അവതരിപ്പിച്ചു. വി വിജയന്റെ അധ്യക്ഷനായി. ഇരുമ്പന്‍ സൈതലവി, വി.പി സദാനന്ദന് സംസാരിച്ചു.
ഭാരവാഹികള്‍: ഇരുമ്പന്‍ ബാബു (പ്രസിഡന്റ്), വി വിജയന്(ജന. സെക്രട്ടറി), ഷാജി ചേലേമ്പ്ര (ട്രഷറര്‍), ജനാര്ദ്ദനന്, അഹമ്മദ്കുട്ടി എന്നിവര്‍ (വൈ. പ്രസിഡന്റ്), വിശ്വനാഥന്, എന്‍ സുരേഷ്ബാബു(ജോ. സെക്രട്ടറി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."