മുണ്ടേരി എല്‍.പി സ്‌കൂളും ഇനി ഹൈടെക്; കെട്ടിടോദ്ഘാടനം നാളെ
മുണ്ടേരി: നൂറുവര്‍ഷം പിന്നിട്ട മുണ്ടേരി എല്‍.പി സ്‌കൂള്‍ വളര്‍ച്ചയുടെ പുതിയ വഴിയിലേക്ക്.
കാലത്തിനനുസരിച്ച മാറ്റത്തിലേക്ക് സഞ്ചരിക്കുന്ന ഈ വിദ്യാലയവും ഇനി ഹൈടെക് നിലവാരത്തിലേക്ക്്. ഒേട്ടറെ തലമുറകള്‍ക്ക് അറിവിെന്റ ലോകം തുറന്നു കൊടുത്ത വിദ്യാലയത്തില്‍ പുതുതായി നിര്‍മിച്ച കെട്ടിടം ഇന്ന് ഇദ്ഘാടനം ചെയ്യുന്നതോടെ സ്‌കൂള്‍ അധികൃതരുടെയും നാട്ടുകാരുടെയും വലിയ സ്വപ്നമാണ് സാക്ഷാത്കരിക്കുന്നത്. മുണ്ടേരി ഗ്രാമപഞ്ചായത്തില്‍ ഒന്നാം വാര്‍ഡിലാണ് മുണ്ടേരി എല്‍.പി സ്‌കൂള്‍ (അമ്പാടി സ്‌കൂള്‍) സ്ഥിതി ചെയ്യുന്നത്. ഉച്ചക്ക് 12ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനാകും.
പി.കെ ശ്രീമതി എം.പി, കെ.കെ രാഗേഷ് എം.പി എന്നിവര്‍ വിശിഷ്ടാതിഥികളാകും.
ജനകീയ പങ്കാളിത്തത്തോടെ കെട്ടിട നവീകരണ സമിതിയാണ് പുതിയകെട്ടിടം നിര്‍മിച്ചത്. ഹൈടെക് നിലവാരത്തിലുള്ള ക്ലാസ് മുറികളും നൂതന പഠന സജ്ജീകരണങ്ങളും പൂര്‍ണമായും ജനകീയ വിഭവ സമാഹരണത്തിലൂടെയാണ് പൂര്‍ത്തീകരിച്ചത്.
മികച്ച ഭൗതിക സാഹചര്യം വരുന്നതോടെ സ്‌കുളിന്റെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തി മികവിന്റെ കേന്ദ്രമാക്കി വിദ്യാലയത്തെ മാറ്റാനാകുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പങ്കജാക്ഷനും ജനറല്‍ കണ്‍വീനര്‍ അഡ്വ. എം. പ്രഭാകരനും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."