പെയ്സിന് റിയോയില്‍ മുറിയില്ല
റിയോ ഡി ജനീറോ: ഒളിംപിക് വില്ലേജില്‍ ഇന്ത്യന്‍ ടെന്നീസ് താരം ലിയാന്‍ഡര്‍ പെയ്സിന് താമസിക്കാന്‍ മുറിയില്ല. കഴിഞ്ഞ ദിവസം റിയോയിലെത്തിയ താരം മുറി ലഭിക്കാതെ നിരാശനായാണ് മടങ്ങിയത്. സംഘാടകര്‍ താരങ്ങളോട് പുലര്‍ത്തുന്ന സമീപനത്തില്‍ നിരാശയുണ്ടെന്ന് പെയ്സ് പറഞ്ഞു.
ഏറെ നേരം കാത്തിരിന്നിട്ടും മുറി ലഭിക്കാതായതോടെ പെയ്സ് ഇന്ത്യന്‍ ടീമിന്റെ ചീഫ് ദെ മിഷന്റെ ചുമതലയുള്ള രാകേഷ് ഗുപ്തയുടെ മുറിയില്‍ താമസിക്കുകയായിരുന്നു. ന്യൂയോര്‍ക്കില്‍ നിന്ന് ഒരു ടൂര്‍ണമെന്റില്‍ പങ്കെടുത്താണ് താന്‍ റിയോയിലെത്തിയത്. എന്നാല്‍ ഇവിടെ തനിക്ക് നിരാശയാണ് ലഭിച്ചത്. മൂന്നു മുറികളാണ് ഇവിടെയുള്ളത്.
അതിലൊന്ന് സീഷാന്‍ അലിക്കാണ് ലഭിച്ചത്. മറ്റു രണ്ടെണ്ണം രോഹന് ബൊപ്പണ്ണയ്ക്കും മറ്റൊന്ന് ടീം ഫിസിയോയ്ക്കുമാണ് ലഭിച്ചത്. സംഘാടകരോട് പരാതിപ്പെട്ടിട്ടും കാര്യമായ പ്രയോജനമുണ്ടായില്ലെന്ന് പെയ്സ് കൂട്ടിച്ചേര്‍ത്തു.
വിവാദങ്ങളെ തള്ളി പെയ്സ്
റിയോ ഡി ജനീറോ: തനിക്കെതിരേ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ ഇന്ത്യന്‍ ടെന്നീസ് താരം ലിയാന്‍ഡര്‍ പെയ്സ് തള്ളി. താന്‍ റിയോയിലെത്താന് വൈകിയതിന് എന്തിനാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്ന് മനസിലാവുന്നില്ല. താന്‍ എന്നാണ് റിയോയില്‍ എത്തുക എന്ന് അഖിലേന്ത്യാ ടെന്നീസ് അസോസിയേഷനെ അറിയിച്ചതാണ്. പിന്നെ എന്തുകൊണ്ടാണ് ടീമംഗങ്ങള്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്.
സീഷാന്‍ അലിയും രോഹന് ബൊപ്പണ്ണയും ഇത്തരം പ്രസ്താവനകള്‍ എന്തിന് നടത്തിയെന്ന് അറിയില്ല. അവരുമായി യാതൊരു പ്രശ്നവുമില്ലെന്നും പെയ്സ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."