ന്യൂനപക്ഷ വിദ്യാഭ്യാസ പുരോഗതിക്ക് സി.എച്ചിന്റെ ഇടപെടല്‍ സഹായിച്ചു: പി.കെ ശ്രീമതി
തളിപ്പറമ്പ്: ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ ഇടപെടല്‍ ഏറെ സഹായിച്ചുവെന്ന് പി.കെ ശ്രീമതി എം.പി. തളിപ്പറമ്പ് സര്‍സയ്യിദ് കോളജ് സുവര്‍ണ ജൂബിലിയാഘോഷത്തിന്റെ ഭാഗമായി നടന്ന സി.ഡി.എം.ഇ.എ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. കെ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു.
കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം മുഖ്യാതിഥിയായി. കവി സി.എം വിനയചന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.അബ്ദുല്‍ കരീം ചേലേരി, അഡ്വ.പി മഹമൂദ്, എം.എം ഫൈസല്‍ ഹാജി, സി.എച്ച് അബൂബക്കര്‍ ഹാജി, പി.സി പി മഹമൂദ് ഹാജി, എ അബ്ദുല്ല ഹാജി, ഡോ.പി ടി അബ്ദുല്‍ അസീസ്, മഹമൂദ് അള്ളാംകുളം, സെക്രട്ടറി എ.കെ അബൂട്ടി ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."