ട്രാഫിക് എസ്.ഐ ലൈസന്‍സ് പിടിച്ചുവച്ച് പണം ആവശ്യപ്പെട്ടതായി ഓട്ടോ ഡ്രൈവര്‍
തിരൂര്‍: ട്രാഫിക് നിയമം ലംഘിച്ചെന്ന് ആരോപിച്ച് തിരൂര്‍ ട്രാഫിക് എസ്.ഐ ലൈസന്‍സ് പിടിച്ചുവച്ചതായും 2000 രൂപ ആവശ്യപ്പെട്ടതായി ഓട്ടോ ഡ്രൈവറായ യുവാവ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തിരൂര്‍ ട്രാഫിക് എസ്.ഐ സണ്ണിക്കെതിരേ തിരൂര്‍ കോട്ട് സ്വദേശി അല്‍അമീനാണ് പരാതിയുമായി രംഗത്തുവന്നത്.
കഴിഞ്ഞ ശനിയാഴ്ച പയ്യനങ്ങാടിയില്‍ നിന്നും തിരൂരിലേക്ക് ട്രിപ്പ് വന്ന താന്‍ യാത്രക്കാരെ തിരൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഇറക്കുന്നതിനിടെ ട്രാഫിക് എസ്.ഐ വാഹനം തടഞ്ഞ് ലൈസന്‍സ് പിടിച്ചുവാങ്ങുകയായിരുന്നുവെന്ന് ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. തുടര്‍ന്ന് 2000 രൂപ ആവശ്യപ്പെടുകയും കൈയില്‍ പണമില്ലെന്ന് പറഞ്ഞപ്പോള്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി പിടിച്ചുകൊണ്ടുപോകുകയുമായിരുന്നുവെന്നാണ് പരാതി.
വാടകയ്ക്ക് താമസിക്കുന്ന താനും കുടുംബവും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് ജീവിക്കുന്നതെന്നും എസ്.ഐ ലൈസന്‍സ് പിടിച്ചുവച്ചതിനാല്‍ ഉപജീവനമാര്‍ഗം മുടങ്ങിയിരിക്കുകയാണെന്നും അല്‍ അമീന് പറഞ്ഞു. ലൈസന്‍സ് തിരിച്ചുകിട്ടാനും എസ്.ഐക്കെതിരേ നടപടിയെടുക്കാനും ആവശ്യപ്പെട്ട് ഡി.വൈ.എസ്.പിയ്ക്കും ജില്ലാ പൊലിസ് കംപ്ലയിന്റ് അതോറിറ്റിയ്ക്കും പരാതി നല്‍കിയതായി അല്‍ അമീന് വ്യക്തമാക്കി. ഭാര്യ അസ്മാബിയ്ക്കും കുട്ടികള്‍ക്കും ഒപ്പമെത്തിയാണ് അല്‍ അമീന് വാര്‍ത്താസമ്മേളനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."