കണ്ണൂര്‍ സര്‍വകലാശാല ഇന്റര്‍കൊളിജിയറ്റ് കായികമേള: ആദ്യദിനം രണ്ടു മീറ്റ് റിക്കാര്‍ഡുകള്‍
കല്യാശ്ശേരി: കണ്ണൂര്‍ സര്‍വകലാശാലയുടെ ഇരുപത്തിമൂന്നാമത് ഇന്റര്‍ കൊളീജിയറ്റ് കായികമേള മാങ്ങാട്ടുപറമ്പിലെ സിന്തറ്റിക് ട്രാക്കില്‍ തുടങ്ങി. ആദ്യദിനം 20 ഇനങ്ങളിലെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ വനിതാ വിഭാഗത്തില്‍ മാങ്ങാട്ടുപറമ്പ് സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷനും പുരുഷ വിഭാഗത്തില്‍ കാസര്‍കോട് ഗവ. കോളജും മുന്നിലാണ്. വനിതാ വിഭാഗത്തില്‍ സ്‌കൂള്‍ ഫിസിക്കല്‍ എജുക്കേഷന്‍ 35ഉം ബ്രണ്ണന്‍ കോളജ് 31ഉം പോയിന്റ് നേടി തൊട്ടുപിന്നിലുണ്ട്. പുരുഷ വിഭാഗത്തില്‍ കാസര്‍കോട് ഗവ. കോളജ് 24 ഉം മാങ്ങാട്ടുപറമ്പ് സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ 19ഉം പോയിന്റ് നേടി.
സിന്തറ്റിക് ട്രാക്കില്‍ ആദ്യമായി നടന്ന പുരുഷ വിഭാഗം 800 മീറ്റര്‍ ഓട്ട മത്സരത്തില്‍ കണ്ണൂര്‍ എസ്.എന്‍ കോളജിലെ എം.കെ.പി മുഹമ്മദ് ഇഷാം ഒന്നാംസ്ഥാനം നേടി. പുരുഷന്മാരുടെ ലോങ് ജംപില്‍ സ്‌ക്കൂള്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷനിലെ രാഹുലും അതേകേന്ദ്രത്തിലെ വി.ഒ സനിതി ഹാമര്‍ ത്രോവിലും പുതിയ മീറ്റ് റിക്കാര്‍ഡുകള്‍
സൃഷ്ടിച്ചു. അമ്പതോളം കോളജുകളെ പ്രതിനിധീകരിച്ച് നാനൂറോളം വിദ്യാര്‍ഥികളാണു മത്സരത്തിനുള്ളത്. മേള ടി.വി രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ മേധാവി പി.ടി ജോസഫ് അധ്യക്ഷനായി. വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ മുഖ്യാതിഥിയായി. കെ. സുരേഷ് കുട്ടി, കെ. യാസര്‍ സംസാരിച്ചു.
സിന്തറ്റിക്ക് ട്രാക്കിലെ ആദ്യ റിക്കാര്‍ഡ് രാഹുലിന്
കല്യാശ്ശേരി: കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്ത മാങ്ങാട്ടുപറമ്പ് സിന്തറ്റിക് ട്രാക്കില്‍ ആരംഭിച്ച കണ്ണൂര്‍ സര്‍വകലാശാലാ അത്‌ലറ്റിക് മീറ്റിലെ മത്സരത്തില്‍ പ്രഥമ റിക്കാര്‍ഡ് പി.വി രാഹുലിന്. ലോങ് ജംപില്‍ 2017ലെ അജിത് കെ. ജോസിന്റെ 6.87 മീറ്റര്‍ റിക്കാര്‍ഡാണു രാഹുല്‍ തകര്‍ത്തത്. 7.19 മീറ്ററാണു രാഹുലിന്റെ പുതിയ റിക്കാര്‍ഡ്. കഴിഞ്ഞ രണ്ടുവര്‍ഷമായി നടന്ന മത്സരങ്ങളില്‍ രാഹുല്‍ ഒന്നാം സ്ഥാനത്തായിരുന്നു. സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷനില്‍ ആന്‍ഡ് സ്ലോര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് വിദ്യാര്‍ഥിയാണു രാഹുല്‍. കണ്ണാടിപ്പറമ്പിലെ സന്തോഷ് കുമാറിന്റെയും സജിതയുടെയും മകനാണ്.
സ്വന്തം റിക്കാര്‍ഡ് തിരുത്തി സനീതി
കല്യാശ്ശേരി: കണ്ണൂര്‍ സര്‍വകലാശാലാ ഇന്റര്‍ കൊളീജിയറ്റ് അത്‌ലറ്റിക് മീറ്റിലെ വനിതാ വിഭാഗം ഹാമര്‍ ത്രോവില്‍ മുന്‍വര്‍ഷത്തെ സ്വന്തം റിക്കാര്‍ഡ് തിരുത്തി വി.ഒ സനീതിക്ക് പുതിയ മീറ്റ് റിക്കാര്‍ഡ്.
സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷനിലെ വിദ്യാര്‍ഥിനിയാണ്. മുന്‍വര്‍ഷം സൃഷ്ടിച്ച 36.42 തിരുത്തി 39.07 മീറ്റര്‍ എറിഞ്ഞാണു റിക്കാര്‍ഡ് തരുത്തിയത്. പെരിങ്ങത്തൂരിലെ ഔസേപ്പിന്റെയും സണ്ണിയുടെയും സരോജിനിയുടെയും മകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."