മലയാള സര്‍വകലാശാലയ്ക്ക് ഭൂമിയേറ്റെടുക്കുന്നതില്‍ അഴിമതിയെന്ന് : യു.ഡി.വൈ.എഫ് ആര്.ഡി.ഒ ഓഫിസ് മാര്‍ച്ച് നടത്തി
തിരൂര്‍: മലയാള സര്‍വകലാശാല ഭൂമിയേറ്റെടുക്കല്‍ നടപടികളില്‍ അഴിമതി ആരോപിച്ച് യു.ഡി.വൈ.എഫ് പ്രവര്‍ത്തകര്‍ തിരൂര്‍ ആര്.ഡി.ഒ ഓഫിസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. തിരൂര്‍ മാങ്ങാട്ടിരി പാലത്തിന് സമീപത്തുള്ള 17.2 ഏക്കര്‍ ഭൂമി സര്‍വകലാശാലയ്ക്കായി ഏറ്റെടുക്കുന്നതില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പുണ്ടെന്നും സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. അയ്യായിരം മുതല്‍ പതിനായിരം രൂപ വരെ വില വരുന്ന ഭൂമി സര്‍വകലാശാലയ്ക്ക് ഏറ്റെടുത്താല്‍ മതിയെന്നായിരുന്നു പര്‍ച്ചേഴ്സ് കമ്മിറ്റി തീരുമാനം.
എന്നാലിത് മറികടന്ന് പര്‍ച്ചേഴ്സ് കമ്മിറ്റി തന്നെ സെന്റിന് ഒരു ലക്ഷത്തി ഏഴുപതിനായിരം രൂപ വില വരുന്ന ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍ അഴിമതിയും സാമ്പത്തിക താല്‍പ്പര്യങ്ങളുമുണ്ടെന്ന് യു.ഡി.വൈ.എഫ് നേതൃത്വം ആരോപിച്ചു. തിരൂര്‍ സെന്‍ട്രല്‍ ജങ്ഷനില്‍ നിന്ന് പ്രകടനമായി എത്തിയാണ് പ്രവര്‍ത്തകര്‍ ആര്.ഡി.ഒ ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തിയത്. സമരം മുസ്ലിം യൂത്ത് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. വി.കെ ഫൈസല്‍ ബാബു ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് യാസര്‍ പൊട്ടച്ചോല അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സിദ്ദീഖ് പന്താവൂര്‍ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് നേതാക്കളായ വെട്ടം ആലിക്കോയ, പി സൈതലവി മാസ്റ്റര്‍, പി.വി സമദ്, എം.പി മജീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."