ഖാദി തവനൂര്‍ നെയ്ത്തുകേന്ദ്രത്തെ അധികൃതര്‍ അവഗണിക്കുന്നു
എടപ്പാള്‍: ഖാദി തവനൂര്‍ നെയ്ത്തുകേന്ദ്രത്തോട് അധികൃതരുടെ അവഗണന. ഇതോടെ കോഴിക്കോട് സര്‍വോദയ സംഘത്തിനു കീഴിലുള്ള ഇവിടെ ജോലി ചെയ്യുന്ന ഇരുപതോളം വനിതാ ജീവനക്കാരാണ് പട്ടിണിയിലേക്ക് നീങ്ങുന്നത്.
നേരത്തെ അന്‍പതോളം വനിതാ ജീവനക്കാരുണ്ടണ്ടായിരുന്ന സ്ഥാപനത്തില്‍ ഇന്നുള്ളത് 20 പേരാണ്. പ്രശസ്തമായ ഖാദി കുപ്പടം മുണ്ടണ്ടുകള്‍ നെയ്‌തെടുക്കുന്നത് തവനൂരിലാണ്. ഖാദി വില്‍പനശാലയില്‍ 602 രൂപ വിലയുള്ള മുണ്ടണ്ടാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. 20 റിബേറ്റ് കഴിഞ്ഞ് 482 രൂപ നിരക്കിലാണു വില്‍ക്കുന്നത്. എന്നാല്‍ ഇവിടത്തെ ജീവനക്കാര്‍ക്ക് ലഭിക്കുന്നതാകട്ടെ 75 രൂപയാണ്.
രണ്ടണ്ടുപേര്‍ ചേര്‍ന്ന് ഒരു ദിവസം കൊണ്ടാണ് ഒരു മുണ്ടണ്ട് നെയ്‌തെടുക്കുന്നത്. പരിചയസമ്പന്നരായ ജീവനക്കാര്‍ പരമാവധി രണ്ടു മുണ്ടണ്ടുകളാണ് ദിവസം നെയ്‌തെടുക്കുക. ഈ ജീവനക്കാരെ സഹായിക്കാന്‍ സര്‍ക്കാര്‍ ഇടപെടലുകളുണ്ടണ്ടാകുന്നില്ല. തറികളല്ലാം അറ്റകുറ്റപ്പണികള്‍ നടത്താത്തതിനെ തുടര്‍ന്നു നാശത്തിന്റെ വക്കിലാണ്. പലതും ഇതിനോടകം ചിതലെടുത്ത് നശിച്ചു.
തവനൂര്‍ നെയ്ത്തു കേന്ദ്രത്തിന്റെ വിപുലീകരണത്തിനും തൊഴിലാളികളുടെ കൂലി വര്‍ധനയ്ക്കുമായി സ്ഥലം എം.എല്‍.എയും മന്ത്രിയുമായ കെ.ടി ജലീലിന് നിവേദനം നല്‍കാനിരിക്കുകയാണ് തൊഴിലാളികള്‍. എന്നാല്‍ പ്രതിസന്ധിക്കിടയിലും തവനൂരിലെ നെയ്ത്തു കേന്ദ്രത്തില്‍നിന്ന് ഇനി ഖദര്‍ ഷര്‍ട്ടും പുറത്തിറക്കും. ഇതിന്റെ ഉദ്ഘാടനം അടുത്ത ദിവസം നടക്കും. ആവശ്യത്തിന് നൂലുകള്‍ ലഭ്യമല്ലാത്തതിനാല്‍ ഒരേനിറത്തിലുള്ള ഷര്‍ട്ട് മാത്രമാണ് ഇപ്പോള്‍ തയാറാക്കുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."