ഐ.എസ്.എല്‍ ഇനി മുതല്‍ ഒന്നാം ഡിവിഷന്‍ ലീഗ്
ക്വലാലംപുര്‍: കഴിഞ്ഞ ദിവസം മലേഷ്യയില്‍ എ.എഫ്.സി ഫുട്‌ബോള്‍ ഫെഡറേഷനും ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനും ഐലീഗ്, ഐ.എസ്.എല്‍ അധികൃതരും നടത്തിയ യോഗത്തിലായിരുന്നു തീരുമാനമുണ്ടായത്. ഐ.എസ്.എല്ലില്‍ റിലഗേഷനും പ്രൊമോഷനും കൊ@ണ്ടുവരാനുള്ള തീരുമാനമായിരുന്നു പ്രധാനമായും ഉണ്ടായത്. 2025 സീസണില്‍ ആയിരിക്കും ആദ്യമായി ഐ.എസ്.എല്ലില്‍ റിലഗേഷന്‍ വരിക. ലീഗില്‍ അവസാനം വരുന്ന ടീമിനെ രണ്ട@ാം ഡിവിഷനായ ഐ ലീഗിലേക്ക് തരംതാഴ്ത്തും. ഐ ലീഗിനെ അതിനു മുന്നേ പേര് മാറ്റി മറ്റൊരു പേരുള്ള ലീഗാക്കി മാറ്റുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2025ലെ റിലഗേഷന്‍ ആരംഭിക്കുകയുള്ളൂ എങ്കിലും 2023 മുതല്‍ ഐ.എസ്.എല്ലിലേക്ക് പ്രൊമോഷന്‍ ഉണ്ട@ാകും.
ഐ ലീഗിലെ ചാംപ്യന്മാര്‍ക്ക് ഫ്രാഞ്ചൈസി തുക നല്‍കാതെ തന്നെ 2023 മുതല്‍ ഐ.എസ്.എല്ലില്‍ കളിക്കാനാകും. ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ എ.എഫ്.സിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഐ ലീഗിനെ രാജ്യത്തെ രണ്ടാം ലീഗാക്കി മാറ്റരുതെന്ന് ആവശ്യപ്പെട്ട് ക്ലബുകള്‍ പലരെയും സമീപിച്ചെങ്കിലും ഇതിന് ഗുണമുണ്ടായില്ല. പ്രധാനമന്ത്രി അടക്കമുള്ളവരുമായും എ.എഫ്.സി അധികൃതരുമായും ഐ ഗീല് ക്ലബുകള്‍ നിരന്തരം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഐ ലീഗ് ക്ലബുകളെ ഒരു നിലക്കും പരിഗണിക്കാത്ത തരത്തിലുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ സമര്‍പ്പിച്ചിട്ടുള്ളതെന്നാണ് ഐ ലീഗ് ക്ലബുകളുടെ ആക്ഷേപം. ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ എ.എഫ്.സിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് എ.എഫ്.സി അംഗീകരിക്കുകയാണെങ്കില്‍ ഇക്കാര്യങ്ങളെല്ലാം ഈ സീസണ്‍ മുതല്‍ നടപ്പാകും.
ഐ ലീഗ് നവംബറില്‍ തുടങ്ങും
പുതിയ സീസണില്‍ ഐ ലീഗിന് നവംബറില്‍ തുടക്കമാകും. നവംബര്‍ 16 മുതല്‍ ആയിരിക്കും ഐലീഗ് ആരംഭിക്കുക എന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. മത്സരക്രമം ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. ഏതാനും ആഴ്ചകൊണ്ട് തന്നെ മത്സരക്രമവും തയാറാകും. 11 ടീമുകള്‍ ആണ് ഇത്തവണയും ഐ ലീഗില്‍ കളിക്കുക. ഇത്ര ടീമുകള്‍ കളിക്കുന്ന അവസാന ഐലീഗ് സീസണ്‍ ആകാം ഇത്. അടുത്ത വര്‍ഷം മുതല്‍ രണ്ട് ടീമുകള്‍ക്ക് ഐ.എസ്.എല്‍ പ്രമോഷന്‍ ലഭിക്കും. ട്രാവു ആണ് ഇത്തവണ പുതുതായി പ്രൊമോഷന്‍ നേടി ഐലീഗില്‍ എത്തിയത്. കഴിഞ്ഞ തവണ അവസാനം ഫിനിഷ് ചെയ്ത ഷില്ലോങ് ലജോങ് ഐ ലീഗില്‍നിന്ന് റിലഗേറ്റഡ് ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."