ചെങ്ങോടുമല: സമരം ശക്തമാക്കി ആക്ഷന്‍ കൗണ്‍സില്‍
പേരാമ്പ്ര: ചെങ്ങോടുമല ഖനനം നടത്താന്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന ക്വാറി മാഫിയക്കെതിരേ സമരം ശക്തമാകുന്നു. രാഷ്ട്രീയ പ്രവര്‍ത്തകരെയും ജനപ്രതിനിധികളെയും സമരസമിതി പ്രവര്‍ത്തകരെയും കൈകൂലി കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ക്വാറി മാഫിയ പ്രദേശത്തു മാഫിയസംസ്‌കാരം വളര്‍ത്തുകയാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു.
'ഡെല്‍റ്റ മലയിറങ്ങുക, ജീവിക്കാന്‍ അനുവദിക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തി ആക്ഷന്‍ കൗണ്‍സിസലിന്റെ നേതൃത്വത്തില്‍ ഈ മാസം 16 ന് വൈകിട്ട് 4.30ന് കൂട്ടാലിടയില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചിട്ടുണ്ട്. ക്വാറി മാഫിയ പൊളിച്ച കുടിവെള്ള ടാങ്ക് യഥാസ്ഥാനത്ത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് 24ന് കോട്ടൂര്‍ പഞ്ചായത്ത് ഓഫിസ് മാര്‍ച്ച് നടത്താനും ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. ജനപ്രതിനിധികളെ ഉള്‍പ്പെടെ വിലക്കെടുത്ത് ക്വാറി തുടങ്ങാനുള്ള നീക്കത്തിനെതിരേ സി.പി.എമ്മിന്റെ നേതൃത്വത്തിലും പ്രക്ഷോഭത്തിനൊരുങ്ങുന്നുണ്ട്.
ക്വാറിക്കെതിരേ പ്രമേയം പാസാക്കാന്‍ വിളിച്ചുചേര്‍ത്ത നാലാം വാര്‍ഡ് ഗ്രാമസഭ മാഫിയ കൈയേറി വോട്ടര്‍മാരെ മര്‍ദിച്ചിരുന്നു. രണ്ടാം വാര്‍ഡ് മെംബര്‍ക്ക് കൈക്കൂലി കൊടുത്ത് സമരത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതു വെളിച്ചത്തു വന്നതോടെ ക്വാറി മാഫിയക്കെതിരേ വന്‍ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്. ഖനനം നടത്താന്‍ പാരിസ്ഥിതികാനുമതി നേടിയെടുത്തത് ക്രമവിരുദ്ധമായാണെന്നതിന്റെ കൂത്തല്‍ തെളിവുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന സമയത്താണു കൈക്കൂലി ആരോപണവും ഉയര്‍ന്ന വന്നത്.
ചെങ്ങോടുമല സമരം കോട്ടൂര്‍ ഗ്രാമ പഞ്ചായത്തിനു പുറമെ നൊച്ചാട്, കായണ്ണ ഗ്രാമ പഞ്ചായത്തുകളിലേക്കുകൂടി വ്യാപാച്ചിരിക്കുകയാണ്. ചെങ്ങോടിനു ചുറ്റുമുള്ള നാലു ഗ്രാമസഭകള്‍ ക്വാറിവിരുദ്ധ പ്രമേയം പാസാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."