അപകട പരമ്പര: രണ്ടു മരണം; 10 പേര്‍ക്ക് പരുക്ക്
ചങ്ങരംകുളം: സംസ്ഥാനപാതയില്‍ ഇന്നലെ നടന്ന അപകട പരമ്പരയില്‍ രണ്ടു പേര്‍ മരിക്കുകയും പത്തു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. കുറ്റിപ്പുറം, ചങ്ങരംകുളം, പാവിട്ടപ്പുറം, കോലിക്കര എന്നിവിടങ്ങളിലാണ് ഏഴ് അപകടങ്ങള്‍ നടന്നത്.
രാവിലെ ഏഴിനു ചങ്ങരംകുളത്തു നിയന്ത്രണംവിട്ട പിക്കപ്പ് വാന്‍ മറ്റൊരു പിക്കപ്പ് വാനിലിടിച്ചുണ്ടായ അപകടത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളജിനടുത്ത് ഹില്‍ടോപ്പ് റോഡില്‍ ഗാര്‍ഡന്‍ വില്ലയില്‍ ഹംസയുടെ മകന്‍ അബ്ദുല്‍ ഷാഹിദാ (28) ണ് മരിച്ചത്. കോഴിക്കോട് മാവൂര്‍ പുല്‍ക്കണ്ടി കുഞ്ഞാലിയുടെ മകന്‍ ഫിറോസി (26)നു പരുക്കേറ്റു. ഇദ്ദേഹത്തെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഷാഹിദ് ഓടിച്ചിരുന്ന പിക്കപ്പ് വാന്‍ പൂര്‍ണമായും തകര്‍ന്നു.
കുറ്റിപ്പുറം ദേശീയപാതയില്‍ കൈലാസ് ഓഡിറ്റോറിയത്തിനു സമീപം ബൈക്കില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. എടപ്പാള്‍ ഉദിനിക്കര കുട്ടിത്തറ ബാലകൃഷ്ണന്റെ മകന്‍ വിഷ്ണു (19) വാണ് മരിച്ചത്. കുറ്റിപ്പുറം പാഴൂര്‍ കെ.എം.സി.ടി പോളിടെക്‌നിക് മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിയാണ്. ഇന്നലെ വൈകിട്ട് 4.15നു കോളജ് വിട്ടു മടങ്ങുമ്പോഴായിരുന്നു അപകടം.
പാവിട്ടപ്പുറത്തു തിങ്കളാഴ്ച രാത്രി പതിനൊന്നോടെ നിയന്ത്രണംവിട്ട ബൈക്ക് തല്‍ക്കാലിക ഡിവൈഡറിലിടിച്ചാണ് എടപ്പാള്‍ മൂതൂര്‍ ആശാരിപ്പടി സ്വദേശി പള്ളത്ത് വളപ്പില്‍ ഷാജി (36) ക്കു പരുക്കേറ്റത്. ഇദ്ദേഹത്തെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്നു ഷാജിയെ വെന്റിലേറ്ററിലേക്കു മാറ്റി. പാവിട്ടപ്പുറം കോലിക്കര കയറ്റത്തു നടന്ന മറ്റൊരപകടത്തില്‍ രണ്ടു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ഒതളൂര്‍ സ്വദേശി കാഞ്ഞങ്ങാട്ട് വളപ്പില്‍ അഷ്‌റഫ് എന്ന അലിമുഹമ്മദ് (57), തിരുവനന്തപുരം സ്വദേശിയും കോലിക്കര മാത ഗ്രില്‍സ് വര്‍ക്ക്‌സ് ഉടമയും കോലിക്കരയില്‍ താമസക്കാരനുമായ ബാബു (37) എന്നിവരെയാണ് ഗുരുതരമായ പരുക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെ കൊച്ചി വിമാനത്താവളത്തില്‍നിന്നു തിരിച്ചുവരികയായിരുന്ന കാളാച്ചാല്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ റോഡരികില്‍ ബൈക്ക് നിര്‍ത്തി സംസാരിക്കുകയായിരുന്ന രണ്ടു പേരെയും ഇടിക്കുകയായിരുന്നു.
ചങ്ങരംകുളം പന്താവൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് വിദ്യാര്‍ഥികളായ രണ്ടു പേര്‍ക്കു പരുക്കേറ്റത്. ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നിലയും ഗുരുതരമാണ്. പാവിട്ടപ്പുറത്തുണ്ടായ മറ്റൊരപകടത്തില്‍ നിയന്ത്രണംവിട്ട ബൈക്ക് ഫുട്പാത്തിലിടിച്ച് മറിഞ്ഞു രണ്ടു പേര്‍ക്കു പരുക്കേറ്റു. കുന്ദംകുളം പറേംപാടം സ്വദേശി രാജേഷ് (34),പന്നിത്തടം സ്വദേശി വിനോദ് (39) എന്നിവര്‍ക്കാണ് പരുക്കേറ്റത്. കോലിക്കരയില്‍ നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ചു യാത്രക്കാര്‍ക്കു പരുക്കേറ്റു. അരീക്കോട് സ്വദേശി മുസ്തഫ (33), നസറുദ്ദീന്‍ (36)എന്നിവര്‍ക്കാണ് പരുക്കേറ്റ്. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."