അവകാശ പോരാട്ടങ്ങള്‍ ഓര്‍മപ്പെടുത്തി ചരിത്ര, പുരാരേഖാ പ്രദര്‍ശനം
കോഴിക്കോട്: തുല്യതയ്ക്ക് വേണ്ടിയുള്ള സമര പോരാട്ടങ്ങളുടെ നേര്‍ക്കാഴ്ചയായി ചരിത്ര പുരാരേഖ പ്രദര്‍ശനം.
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ്, സാംസ്‌കാരിക, പുരാവസ്തു, പുരാരേഖ വകുപ്പുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കോഴിക്കോട് നഗരസഭാ ടൗണ്‍ഹാളില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ കഥ പറയുന്ന ചിത്രങ്ങളാണുള്ളത്.
അധ:സ്ഥിത വിഭാഗത്തിന് പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസം നഷ്ടപ്പെട്ടിരുന്ന കാലത്ത് എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന സമരത്തെ അനുസ്മരിപ്പിക്കുന്ന പഞ്ചമിയുടെ സ്‌കൂള്‍ പ്രവേശനം, താഴ്ന്ന ജാതിക്കാരായ സ്ത്രീകള്‍ കല്ലുമാല മാത്രമേ ധരിക്കാവൂ എന്നതിനെ ബഹിഷ്‌കരിച്ചുകൊണ്ടുളള കല്ലുമാല സമരം, സഞ്ചാര സ്വാതന്ത്രത്തിനായി നടത്തിയ വില്ലുവണ്ടി സമരം, അരുവിപ്പുറം പ്രതിഷ്ഠ, 1937ല്‍ ക്ഷേത്രപ്രവേശന വിളംബരത്തിന് ആദരസൂചകമായി കൊല്ലം പീരങ്കി മൈതാനത്ത് നടന്ന ഫുട്‌ബോള്‍ മത്സരം, ചാന്നാര്‍ ലഹള, അച്ചിപ്പുടവ സമരം തുടങ്ങിയവ അടയാളപ്പെടുത്തുന്ന ചിത്രങ്ങള്‍ ചരിത്രാന്വേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവേശം നല്‍കുന്നതും അറിവു പകരുന്നതുമാണ്.
ജാതി വ്യവസ്ഥക്കെതിരേ നിരന്തര പോരാട്ടം നടത്തി സ്വാതന്ത്ര്യം സ്വന്തമാക്കിയ നവോത്ഥാന നായകന്മാരുടെ പോരാട്ടവും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."