HOME
DETAILS
MAL
ആസിയാൻ യൂണിവേഴ്‌സിറ്റി അന്താരാഷ്‌ട്ര കോൺഫറൻസിൽ മലയാളി വിദ്യാർത്ഥി പ്രബന്ധമവതരിപ്പിക്കും
backup
November 11 2018 | 06:11 AM
റിയാദ്: ആസിയാൻ യൂണിവേഴ്‌സിറ്റി അന്താരാഷ്‌ട്ര കോൺഫറൻസിൽ പ്രബന്ധമവതരിപ്പിക്കാൻ മലയാളി വിദ്യാർത്ഥിക്ക് ക്ഷണം. മലേഷ്യൻ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായ മലപ്പുറം പെരിന്തൽമണ്ണ നാട്ടുകൽ സ്വദേശിയായ ത്വാഹ മുർഷിദ് സ്വാലിഹിനാണ് അവസരം ലഭിച്ചത്. ഈ മാസം 14, 15 തീയ്യതികളിലാണ് ഫിലിപ്പൈൻസ് തലസ്ഥാനമായ മിന്ദനാവോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ ആറാമത് ആസിയാൻ യൂനിവേഴ്‌സിറ്റികളുടെ സമ്മേളനം അരങ്ങേറുന്നത്. മലേഷ്യയിലെ ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ എം.ബി.എ ഇസ്‌ലാമിക് ഫൈനാൻസ് ബിരുദാന്തര വിദ്യാർത്ഥിയാണ് ത്വാഹ മുർഷിദ്. "പരമ്പരാഗത ഇൻഷുറൻസിനുപരിയായി തകാഫുലിനെ കുറിച്ചുള്ള മലേഷ്യൻ ജനതയുടെ അവബോധം" എന്ന വിഷയത്തിലാണ് പ്രബന്ധം അവതരിപ്പിക്കുന്നത് .
ഗവേഷണ നവീകരങ്ങളിലൂടെ സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിലെ ഇസ്‍ലാമിക് ഫിനാൻസ് ശക്തിപ്പെടുത്തുക എന്ന പ്രമേയത്തിൽ മനിലയിൽ വെച്ചു നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ മലേഷ്യ ഇന്റർനാഷണൽ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി, തായ്‌ലൻഡ് ഫത്തൂനി യൂണിവേഴ്‌സിറ്റി, ഇന്തോനേഷ്യ ദാറുസ്സലാം ഗോണ്ടോർ യൂണിവേഴ്‌സിറ്റി, ഇന്തോനേഷ്യ ഇസ്‌ലാം നഗരി സുനൻ കലിജഗ ജോഗ് ജക്കാർത്ത യൂണിവേഴ്‌സിറ്റി, ബ്രൂണൈ ദാറുസലാം സുൽത്താൻ ശരീഫ് അലി ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി എന്നിവയടക്കം വിവിധരാജ്യങ്ങളിൽ നിന്നുള്ള യൂണിവേഴ്‌സിറ്റി, സാമ്പത്തിക വിദഗ്‌ധരടങ്ങുന്ന പ്രതിനിധികൾ പങ്കെടുക്കും. ഫിലിപ്പെൻസ് പ്രസിഡണ്ട് റോഡ്രിഗോ റോഅ ഡ്യുർട്ടെറെയും, മലേഷ്യൻ സെൻട്രൽ ബാങ്ക് ശരീഅ ഉപദേശക സമിതി ചെയർമാൻ ഡോക്ടർ മുഹമ്മദ് ദാവൂദ് ബക്കർ എന്നിവരാണ് മുഖ്യ പ്രഭാഷകർ
കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ധനവിനിമയ ശാസ്ത്രത്തിൽ ബിരുദം നേടിയ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സ്വദേശിയായ ത്വാഹ മുർഷിദ്, ജിദ്ദയിലെ മത സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വവും ജിദ്ദ ഇസ്ലാമിക് സെന്റർ സീനിയർ എക്സിക്യൂട്ടീവ് അംഗവുമായ സി.എം അലി മൗലവി നാട്ടുകലിന്റെയും ഉമ്മു ഹാനിയുടെയും മകനാണ്. പെരിന്തൽമണ്ണ നാട്ടുകൽ ഇമാം നവവി ഇസ്‌ലാമിക് കോംപ്ലക്‌സ് (ഐ എൻ ഐ സി) പൂർവ്വ വിദ്യാർത്ഥിയായ ത്വാഹ മുർഷിദ് നാട്ടുകൽ അണ്ണാം തൊടി ശാഖ എസ് കെ എസ് എസ് എഫ് സജീവ പ്രവർത്തകൻ കൂടിയാണ്. സമ്മേളനത്തിനായി മുർഷിദ് ഫിലിപ്പൈൻസിലേക്ക് യാത്ര തിരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."