HOME
DETAILS

എമിലിയുടേത് ആദ്യ വിമാനയാത്ര; രക്ഷപ്പെട്ടത് അവിശ്വസനീയം

  
backup
August 05 2016 | 19:08 PM

%e0%b4%8e%e0%b4%ae%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%87%e0%b4%a4%e0%b5%8d-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%af%e0%b4%be

ദുബൈ: അപകടത്തില്‍പ്പെട്ട എമിറേറ്റ്‌സ് വിമാനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യാത്രക്കാരി മലയാളിയായ എമിലി ആയിരുന്ന. മൂന്നുമാസം പ്രായമായ എമിലി അഗ്നിഗോളമായ വിമാനത്തില്‍ നിന്ന് രക്ഷപ്പെട്ടത് അത്്ഭുതകരമായി. അബൂദബിയിലെ ദോഹ ബാങ്കിലെ സീനിയര്‍ ജീവനക്കാരനായ അജു നൈനാനിന്റേയും ജൂലി അജുവിന്റെയും മകളാണ് എമിലി. സഹോദരി നാലു വയസുകാരി കെസിയയോടൊപ്പം എമിലിയുടെ ആദ്യ വിമാനയാത്രയാണ് അപകടത്തിന്റെ ഓര്‍മയായത്. പ്രസവത്തിന് നാട്ടിലെത്തിയതായിരുന്നു ജൂലി. എമിലിയെ പ്രസവിച്ച് അവളൊടൊപ്പം പിതാവിനടുത്തേക്ക് തിരിച്ചതായിരുന്നു.

എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന് ഇപ്പോഴും ഓര്‍ക്കാന്‍ കഴിയുന്നില്ലെന്നും ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെയുമായി പുറത്തുവന്ന ജൂലി പറഞ്ഞു. കുട്ടികളെ പരുക്കില്ലാതെ രക്ഷപ്പെടുത്തിയത് എങ്ങിനെയെന്നും ജൂലിക്ക് തീര്‍ച്ചയില്ല. ഒരു ഗ്രൗണ്ട് സ്റ്റാഫാണ് തന്നെയും മക്കളെയും പൊക്കിയെടുത്ത് പുറത്തെത്തിച്ചത്. ബ്ലിസ്റ്റേസില്‍ വീണ ജൂലിക്ക് നടക്കാന്‍ കഴിയില്ലായിരുന്നു. തന്നെ പൊക്കിയെടുത്ത് മാറ്റാന്‍ ആ ജീവനക്കാരന്‍ സഹായിച്ചിരുന്നില്ലേല്‍ സ്‌ഫോടനത്തില്‍ അകപ്പെടുമായിരുന്നുവെന്ന് അവര്‍ നിറമിഴികളോടെ ഓര്‍ത്തു. വീഴ്ചയില്‍ ജൂലിക്ക് കാലിനു പരുക്കേറ്റു.

എമര്‍ജന്‍സി വാതിലിനു സമീപത്തായിരുന്നു ഇവരുടെ സീറ്റെന്ന് ഭര്‍ത്താവ് പറഞ്ഞു. ചോരക്കുഞ്ഞായതിനാല്‍ കുട്ടിയെ പരിചരിക്കാന്‍ വിമാനത്തില്‍ സൗകര്യമൊരുക്കിയിരുന്നു. അപകടത്തില്‍പ്പെട്ടപ്പോള്‍ എങ്ങനെ രക്ഷപ്പെടണമെന്ന് അറിയാതെ ജൂലി പകച്ചു. പുക നിറഞ്ഞതോടെ അസ്വസ്ഥതയായി. എമര്‍ജന്‍സി വാതില്‍ തുറന്ന ശേഷം പുറത്തേക്ക് ചാടാന്‍ ജീവനക്കാര്‍ പറഞ്ഞു.

കൈക്കുഞ്ഞിന്റെ സുരക്ഷപോലും നോക്കാതെയാണ് ചാടിയത്. ജീവനക്കാര്‍ അതിനു ധൈര്യം തന്നു. ബേബി ബാഗില്‍ കുഞ്ഞിനെയും പാസ്‌പോര്‍ട്ടും വച്ചതിനാല്‍ അത് നഷ്ടമായില്ല. മൂത്തമകളും പിന്നാലെ ചാടിയാണ് രക്ഷപ്പെട്ടത്. താഴെ വീഴുമ്പോഴേക്കും അവളുടെ കൈ പിടിക്കാനായതിനാല്‍ കുട്ടിക്ക് പരുക്കേറ്റില്ലെന്നും ജൂലി പറഞ്ഞു.

തന്നെ പൊക്കിയെടുക്കാന്‍ സഹായിക്കണമെന്ന് ഇവര്‍ ഗ്രൗണ്ട് സ്റ്റാഫിനോട് ആവശ്യപ്പെടുകയായിരുന്നു. തന്നെയും കുട്ടികളെയും രക്ഷപ്പെടുത്തിയ അജ്ഞാതരായ ജീവനക്കാരോട് നന്ദിയുണ്ടെന്നും ജൂലി പറഞ്ഞു. തുടര്‍ന്ന് ഉടനെ അടിയന്തര ചികിത്സയും കുട്ടികള്‍ക്കും ജ്യൂസും ചോക്്‌ലേറ്റും ആശുപത്രിയില്‍ നിന്ന് ലഭിച്ചു. ബന്ധുക്കളെ വിളിക്കാന്‍ ആശുപത്രി ജീവനക്കാരുടെ മൊബൈലും തന്നുവെന്ന് ജൂലി പറഞ്ഞു. ഷാര്‍ജയിലെ ബന്ധുവിന്റെ വീട്ടിലേക്കാണ് ഇവര്‍ ആശുപത്രിയില്‍ നിന്ന് മടങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 minutes ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago