ആല്‍ഫൈനെ കൊന്നത് താനല്ലെന്ന് പറഞ്ഞത് അഭിഭാഷകന്റെ ഉപദേശപ്രകാരമെന്ന് ജോളി
കോഴിക്കോട്: അഭിഭാഷകരുടെ ഉപദേശപ്രകാരമാണ് മൊഴി മാറ്റിപ്പറഞ്ഞതെന്ന് ജോളി. കേസിലെ ആറ് കൊലപാതകങ്ങളില്‍ ഒന്നരവയസുകാരി പൊന്നാമറ്റത്തില്‍ ആല്‍ഫൈനെ കൊന്നത് താനല്ലെന്ന് ജോളി ആദ്യം മൊഴി നല്‍കിയിരുന്നു. ഇത് തന്റെ വക്കാലത്ത് ഏറ്റെടുത്ത അഭിഭാഷകന് ഉപദേശിച്ചതിനാലാണെന്നാണ് ജോളി കുറ്റസമ്മതം നടത്തിയത്.
കഴിഞ്ഞ ദിവസം മനഃശാസ്ത്ര വിദഗ്ധരുടെ സഹായത്തോടെ ചോദ്യം ചെയ്തപ്പോഴാണ് ജോളിയുടെ തുറന്നുപറച്ചില്‍. ആല്‍ഫൈനെ കൊന്നത് ഒരുകാരണവശാലും പൊലിസിനുമുന്പാകെ സമ്മതിക്കരുതെന്ന് അഭിഭാഷകന് നിര്‍ബന്ധിച്ചു. പിഞ്ചുകുഞ്ഞായതിനാല്‍ കോടതിയില്‍നിന്ന് യാതൊരു ദയാദാക്ഷിണ്യവും ഉണ്ടാകില്ലെന്നും അഭിഭാഷകന് ഉപദേശിച്ചു.
മറ്റുള്ളവര്‍ മുതിര്‍ന്നവരായതിനാല്‍ സംശയത്തിന്റെ ആനുകൂല്യം നേടി കേസില്‍നിന്ന് ഊരിപ്പോരാമെന്ന് അഭിഭാഷകന് പറഞ്ഞിരുന്നു. അതിനാലാണ് ആല്‍ഫൈന്റെ മാത്രം കാര്യത്തില്‍ മൊഴി മാറ്റിപ്പറഞ്ഞതെന്ന് ജോളി അന്വേഷണസംഘത്തിനു മൊഴിനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."