ഹജ്ജ്: മിനായില്‍ ഇരട്ടിയിലധികം തീര്‍ഥാടകരെ ഉള്‍ക്കൊള്ളുന്ന പദ്ധതി വരുന്നു
മക്ക: ദശലക്ഷക്കണക്കിനു തീര്‍ഥാടകരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തിലേക്ക് മിന താഴ്്‌വാരം വികസിപ്പിക്കുന്നതിനുള്ള സമഗ്രപദ്ധതി തയാറാക്കുന്നു . നിലവിലെ അവസ്ഥയില്‍ നിന്നും ഇരട്ടിവിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തിലേക്ക് ഉയര്‍ത്താന്‍ പദ്ധതിയുമായി മക്ക പ്രവിശ്യ വികസന അതോറിറ്റിയാണ് പദ്ധതി തയാറാക്കിയത്. ഹിജ്‌റ 1462 ഓടെ മിനായുടെ തീര്‍ഥാടകരെ ഉള്‍കൊള്ളാനുള്ള ശേഷി 40 ലക്ഷമാക്കി ഉയര്‍ത്താനാണ് പദ്ധതി.
നിലവില്‍ മിനായുടെ ശേഷി 21.5 ലക്ഷം തീര്‍ഥാടകരാണ് .ഇത് ഇരട്ടിയാക്കാനായി മിനായുടെ വടക്ക് ഭാഗത്തുള്ള മലമുകളില്‍ ബഹുനില കെട്ടിടങ്ങള്‍ നിര്‍മിച്ചും താല്‍ക്കാലിക താമസകേന്ദ്രങ്ങള്‍ വ്യാപകമായി നിര്‍മിച്ചുമാണ് മിനായുടെ ശേഷി ഉയര്‍ത്തുന്നത്. കൂടാതെ ഇവിടങ്ങളിലെ ചെറിയ കുന്നുകള്‍ നിരത്തിയും കൂടുതല്‍ തീര്‍ഥാടകര്‍ക്ക് അനുയോജ്യമാക്കി മാറ്റും മുസ്ദലിഫയിലും തമ്പുകളും കെട്ടിടങ്ങളും നിര്‍മിക്കുന്നതിനും പദ്ധതിയുണ്ട്. ഓരോ വര്‍ഷവും തീര്‍ഥാടകരുടെ പ്രവാഹം ഹജ്ജിനായി കുത്തനെ ഉയരുകയാണ്.
എന്നാല്‍ ഹജ്ജിന്റെ പ്രധാന ചടങ്ങായ മിനയില്‍ രാപാര്‍ക്കുന്നതിനുള്ള സ്ഥല പരിമിതിയാണ് കൂടുതല്‍ ഹാജിമാരെ സ്വീകരിക്കുന്നതിനുള്ള പ്രതിബന്ധം. ഹറം വികസനത്തിന്റെ ഭാഗമായി മറ്റു കേന്ദ്രങ്ങള്‍ വലിയതോതില്‍ വികസിപ്പിച്ചിട്ടുണ്ടെങ്കിലും മിനയില്‍ ഇതു വരെ കാര്യമായ വികസനം നടത്തിയിട്ടില്ല.
ഓരോ രാജ്യങ്ങളിലും ആയിരം മുസ്‌ലിംകള്‍ക്ക് ഒരു ഹജ്ജ് വിസ എന്നതോതിലാണ് ഹജ്ജ് വിസ അനുവദിക്കുന്നത്. എന്നാല്‍ ജനസംഖ്യ കൂടുന്നതിനുസരിച്ച് ആളുകളെ സ്വീകരിക്കണമെങ്കില്‍ സ്ഥല സൗകര്യം വര്‍ധിപ്പിക്കണമെന്നതിനാലാണ് സമഗ്ര വികസന പദ്ധതികള്‍ക്ക് വികസന അതോറിറ്റി രൂപം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."