മോദി ജനങ്ങളെ ഭിന്നിപ്പിച്ച് രാജ്യത്തെ കുത്തകകള്‍ക്ക് നല്‍കുന്നു: എളമരം കരീം
കോഴിക്കോട്: ജനങ്ങളെ വര്‍ഗീയതയുടെ പേരില്‍ ഭിന്നിപ്പിച്ച് രാജ്യത്തെ കുത്തകകള്‍ക്ക് നല്‍കുന്ന നയമാണു മോദി സര്‍ക്കാരിന്റേതെന്ന് എളമരം കരീം എം.പി. എല്‍.ഐ.സി ഏജന്റ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയുടെ അഞ്ചാം സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയ കലാപമുണ്ടാക്കി വോട്ടുനേടാന്‍ മനുഷ്യനെ ഹിന്ദുവും മുസ്‌ലിമുമാക്കി മാറ്റുകയാണ്.
അല്ലെങ്കില്‍ എന്തുകൊണ്ട് അയോധ്യ വിഷയത്തില്‍ ഇത്രയും താമസിച്ചു ? തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണു വീണ്ടും അയോധ്യ വിഷയം എടുത്തുയര്‍ത്തുന്നത്. അതു വര്‍ഗീയ കലാപമുണ്ടാക്കി വോട്ട് നേടാനാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തികഘടന തകര്‍ന്നിരിക്കുകയാണ്. കര്‍ഷകര്‍ ദുരിതത്തിലാണ്. തൊഴിലാളികളെ സംരക്ഷിക്കുന്ന നിയമങ്ങള്‍ ഉണ്ടെങ്കിലും അതൊന്നും ശരിയായ രീതിയില്‍ നടക്കുന്നില്ല. എല്ലാം കോര്‍പറേറ്റുകള്‍ക്കാണു നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തില്‍ ആദ്യം അനുകൂലിച്ച ബി.ജെ.പിയും കോണ്‍ഗ്രസും പിന്നീട് നിലപാട് മാറ്റുകയായിരുന്നു. വോട്ട് ലഭിക്കില്ലെന്ന പേടികൊണ്ടാണ് ഈ മാറ്റമെന്നു വ്യക്തമാണ്. പിന്നോട്ടല്ല മുന്നോട്ടാണ് കേരളത്തെ നയിക്കേണ്ടതെന്നും അതിനു കേരളമുണ്ടായ ചരിത്രം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ എ.ഐ.ഐ.ഇ.എ അഖിലേന്ത്യാ പ്രസിഡന്റ് ഇ. ബാലകൃഷ്ണന്‍ അധ്യക്ഷനായി. എസ്.എസ് പോറ്റി, പി.എന്‍ സുധാകരന്‍, ശെല്‍വരാജ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."