വ്യാജപ്രചാരണം നടത്തി സമാധാനാന്തരീക്ഷം തകര്‍ക്കരുത്: എസ്.പി
കാസര്‍കോട്: വ്യക്തികള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ മറ്റുതരത്തിലാക്കി മുതലെടുപ്പു നടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലിസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു. കാസര്‍കോട് ടൗണിനടുത്തുള്ള പ്രദേശങ്ങളില്‍ അടുത്തിടെ ചില അനിഷ്ടസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. സമീപകാലത്തുളള എല്ലാ കേസുകളിലും പൊലിസ് ശക്തമായ രീതിയില്‍ നടപടി സ്വീകരിച്ചിട്ടുള്ളതും പ്രതികളെ ഉടനെ തന്നെ അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നില്‍ കൊണ്ടുവന്നിട്ടുള്ളതുമാണ്.
ഏതെങ്കിലും തരത്തിലുള്ള വ്യക്തികള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ മറ്റുതരത്തിലാക്കി മുതലെടുപ്പു നടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. ഇപ്രകാരമുളള വ്യാജപ്രചാരണങ്ങള്‍ക്കെതിരേ എല്ലാ മത-സാമുദായിക-സാമൂഹിക-രാഷ്ട്രീയ സംഘടനകള്‍ ജാഗരൂഗരായിരിക്കണം.
തെറ്റായ പ്രചാരണം കാസര്‍കോടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ മാറാത്തവണ്ണം ശ്രദ്ധിക്കണമെന്നും ജില്ലാ പൊലിസ് മേധാവി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."