HOME
DETAILS
MAL
എവറസ്റ്റിന്റെ ഉയരം വീണ്ടും അളക്കുന്നു
backup
October 14 2019 | 19:10 PM
കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടിയുടെ ഉയരം വീണ്ടും അളക്കാന്‍ നേപ്പാളും ചൈനയും സംയുക്ത കരാറിലെത്തി.
2015ലെ വന്‍ ഭൂകമ്പത്തില്‍ എവറസ്റ്റ് വലിയതോതില്‍ കുലുങ്ങിയതോടെയാണ് വീണ്ടും ഉയരം തിട്ടപ്പെടുത്തുന്നത്.
ഭൂകമ്പമാപിനി 7.6 രേഖപ്പെടുത്തിയ ഭൂകമ്പത്തോടെ എവറസ്റ്റിന് മൂന്നു സെ.മീ ഉയരം കുറഞ്ഞതായി ജിയോളജിസ്റ്റുകള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
8,848 മീറ്ററാണ് നിലവില്‍ എവറസ്റ്റ് കൊടുമുടിയുടെ ഉയരം. 2017ല്‍ ഇന്ത്യ ഉയരം വീണ്ടും അളക്കാന്‍ നേപ്പാളിനെ സഹായിക്കാമെന്ന് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."