വയനാടിന്റെ ഗന്ധമുള്ള ചിത്രങ്ങളുമായി 'റിഇന്‍കാര്‍നേഷന്‍'
കോഴിക്കോട്: ആമ്പല്‍ പൂക്കള്‍ കൊണ്ട് മനോഹര കുളം, ചുരവും അതിനോട് ചേര്‍ന്ന് കിടക്കുന്ന കൊച്ചു വീടുകള്‍. സമ്പല്‍ സമൃദ്ധമായി നില്‍ക്കുന്ന പ്രകൃതി. വയനാടിന്റെ മണ്ണിന്റെ മണവും ജീവിതവുമാണ് സോനുവിന്റെ ചിത്രങ്ങള്‍ നിറയെ. വയനാടിന്റ ശാലീനമായ ഗ്രാമഭംഗിയാണ് 'റിഇന്‍കാര്‍നേഷന്‍' എന്ന തന്റെ ചിത്രപ്രദര്‍ശനത്തിലൂടെ എന്‍. ആര്‍ സോനു കാണിച്ചു തരുന്നത്.
27ഓളം ചിത്രങ്ങളിലാണ് തന്റെ മനോഹര ഗ്രാമത്തെ വരച്ചു ചേര്‍ത്തിരിക്കുന്നത്. പെന്‍സിലും പേനയും ആക്രിലിക്കും ഉപയോഗിച്ച ചിത്രങ്ങളില്‍ നിറയെ പ്രകൃതിയുടെ മനോഹാരിതയും ഗ്രാമീണ ഭംഗിയുമാണ്. പ്രളയത്തിനു മുന്‍പുള്ള വയനാടിന്റെ പച്ചപ്പും ജീവിതവും ഓരോ ചിത്രങ്ങളിലും കാണാം. നമ്മള്‍ക്ക് അന്യമായികൊണ്ടിരിക്കുന്ന ഒരുപിടി നന്മകളാണ് അവയില്‍ നിറഞ്ഞു നില്‍ക്കുന്നത്. കാലഹരണപ്പെട്ടു പോകുന്ന നമ്മുടെ നാട്ടിന്‍പുറ നന്മയെ തിരിച്ചെടുക്കാനുള്ള അവസരമാണ് ഈ ചിത്രങ്ങള്‍ നല്‍കുന്ന സന്ദേശം. വയനാട് അമ്പലവയല്‍ സ്വദേശിയായ സോനുവിന്റെ ആദ്യ ചിത്ര പ്രദര്‍ശനമാണ് ആര്‍ട്ട് ഗാലറിയില്‍ നടക്കുന്നത്. സോനുവിന്റെ ചിത്രപ്രദര്‍ശനം 14 നും സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."