വൈദ്യുതിക്കള്ളന്മാര്‍ കൂടുന്നു
ആറു വര്‍ഷത്തിനിടെ 154 കേസുകള്‍; 75 കോടി പിഴ
മഞ്ചേരി: ജില്ലയില്‍ ആറുവര്‍ഷത്തിനിടെ നടന്ന വൈദുതി മോഷണകേസുകള്‍ 154 എണ്ണം. ജില്ലാ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് നല്‍കുന്ന കണക്കാണിത്. 2010 മുതല്‍ ഈ വര്‍ഷം വരെ 154 കേസുകളാണു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 2012-13 വര്‍ഷത്തിലാണു കൂടുതല്‍ വൈദ്യുതിമോഷണം നടന്നത്. 45 കേസുകളാണ് ഈ കാലയളവില്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2010 മുതല്‍ 2016 വരെയായി ഇത്തരം കേസുകളില്‍ 75.78 കോടി രൂപ പിഴയായി ഈടാക്കി.
2010-11 വര്‍ഷത്തില്‍ 1773 കണക്ഷനുകളില്‍ നടത്തിയ പരിശോധനയില്‍ 22 മോഷണകേസുകള്‍ പിടിക്കപ്പെട്ടു. 294 മറ്റുകേസുകളും. 7,692149 രൂപ ഈ ഇനത്തില്‍ പിഴ ചുമത്തി. 2011-12 വര്‍ഷത്തില്‍ 1416കണക്ഷനുകളിലെ 19 നേരിട്ടുള്ള മോഷണകേസുകള്‍ ചാര്‍ജ് ചെയ്തു. 289 മറ്റു കേസുകളിലും കൂടി 96,77,829 രൂപ പിഴ ഈടാക്കി. 2012-13 വര്‍ഷത്തില്‍ 1194 കണക്ഷനുകളിലെ 45 മോഷണകേസുകള്‍ 158 മറ്റു കേസുകള്‍ എന്നിവയില്‍ 1,19,78179 പിഴ ഈടാക്കി.
2013-14 വര്‍ഷത്തില്‍ 1194 കണക്ഷനുകളിലെ 30 മോഷണകേസുകളിലും 154 മറ്റു കേസുകളിലുമായി 1,77,94,434 രൂപ പിഴഈടാക്കി . 2014-15 വര്‍ഷത്തില്‍ 2155 കണക്ഷനുകളിലെ 24 മോഷണ കേസുകളിലും 123 മറ്റു കേസുകളിലുമായി 1,36,72577രൂപയാണു പിഴചുമത്തിയത്.
2015-16 വര്‍ഷത്തില്‍ 1771 കണക്ഷനുകളിലെ 14 മോഷണ കേസുകളിലും 206 മറ്റു കേസുകളിലുമായി 1,49,68,536 രൂപ പിഴ ഈടാക്കി. ജില്ലയില്‍ മഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആന്റി പവര്‍ തെഫ്റ്റ് സ്‌കോഡ് ഓഫിസാണ് പരിശോധനകള്‍ക്കു നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."