HOME
DETAILS
MAL
എണ്ണവില വീണ്ടും താഴേക്ക്; ഗൾഫ് രാജ്യങ്ങൾ വീണ്ടും ഉത്പാദന നിയന്ത്രണത്തിന്
backup
November 11 2018 | 07:11 AM
റിയാദ്: അന്താരാഷ്ട്ര വിപണിയിൽ കൂപ്പു കുത്തിയ എണ്ണവിപണി കരകയറുന്നതിനിടെ വീണ്ടും താഴേക്ക്. നിലവിലെ സാഹചര്യത്തിൽ വീണ്ടും വിലയിയിടിയുന്നത് വിപണിയിൽ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കണ്ടു ഗൾഫ് രാജ്യങ്ങൾ വില ഉയർത്താനുള്ള ശ്രമങ്ങളുമായി രംഗത്തെത്തി. 2014 നു ശേഷമുള്ള മികച്ച നിലയിൽ വിപണനം നടന്നിരുന്ന എണ്ണവിപണി രണ്ടാഴ്ചക്കിടെ ഇരുപത് ശതമാനം ഇടിവാണ് വിലയിൽ നേരിട്ടത്. എണ്ണയുൽപാദന നിയന്ത്രണം തുടരുന്നതിനിടെ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഒപെക്കിനു പുറത്തുള്ള അമേരിക്കയും റഷ്യയും സ്വന്തമിഷ്ടപ്രകാരം ഉത്പാദനം കൂട്ടിയതാണ് നിലവിലെ സ്ഥിതി വിശേഷത്തിനു കാരണമെന്നാണ് വിലയിരുത്തൽ.
എണ്ണവിപണി പരിതാപകരമായ നിലയിലേക്ക് കൂപ്പു കുത്തിയതിനെ തുടർന്നാണ് എണ്ണയുത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഒപെക്കിന്റെ നേതൃത്വത്തിൽ വിപണി നിലനിർത്താനുള്ള ശ്രമം നേരത്തെ ആരംഭിച്ചത്. ഉൽപാദനം പരമാവധി കുറച്ച് വിപണിക്ക് ആവശ്യമായ എണ്ണക്ക് ഡിമാന്റ് കൂട്ടി വിലയുയർത്തുകയെന്ന ഒപെക്കിന്റെ തീരുമാനം പിന്നീട് വിജയം കാണുകയും ചെയ്‌തിരുന്നു. ഇതിന്റെ പ്രതിഫലനമായാണ് ബാരലിനെ മുപ്പതിൽ നിന്നും എഴുപത്തിലേക്ക് എത്തിയത്. ഇതാണ് വീണ്ടും താഴേക്ക് തന്നെ പോകുന്നത്. ഇതോടെ ഉൽപാദനനിയന്ത്രണം തുടരാന് ഗൾഫ് രാജ്യങ്ങൾ വീണ്ടും ശ്രമം തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. അടുത്തയാഴ്ച ചേരുന്ന ഗൾഫ് രാഷ്ട്രങ്ങളുടെ യോഗത്തിൽ സഊദിയടക്കമുള്ള രാജ്യങ്ങൾ ഉത്പാദന നിയന്ത്രണത്തിനായി ശക്തമായി രംഗത്തെത്തുമെന്നാണ് സൂചന.
നേരത്തെ ചേര്‍ന്ന ഒപെക് യോഗം ഡിസംബറില്‍ ഉത്പാദന നിയന്ത്രണം തുടരുമെന്നാണ് സൂചന. ഇതിന് പുറമെയാണ് അടുത്തയാഴ്ച ചേരുന്ന ഗള്‍ഫ് രാജ്യങ്ങളുടെ യോഗത്തില്‍ എണ്ണ വിതരണം കുറക്കാനുള്ള ആലോചന നടക്കുന്നത്. വിലയിടിയുന്ന സാഹചര്യത്തില്‍ വില സ്ഥിരതക്ക് വിതരണ നിയന്ത്രണം അത്യാവശ്യമാണെന്ന നിലപാടിലാണ് ഏറ്റവും വലിയ ഉണ്ണയുൽപാദക രാജ്യമായ സഊദി അറേബ്യ. എന്നാൽ, ഇറാനെതിരായ ഉപരോധം ശക്തിപ്രാപിച്ച് വിപണിയിൽ ഇറാന്റെ എണ്ണ പൂർണ്ണമായും നിലക്കുന്ന ഘട്ടത്തിൽ വിടവ് നികത്താനാവശ്യമായ എണ്ണയുൽപാദനം കൂട്ടാമെന്ന നിലപാടും സഊദി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."