HOME
DETAILS

കര്‍ശന വ്യവസ്ഥയോടെയാണെങ്കിലും ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്ന് നടി

  
backup
October 14 2019 | 19:10 PM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%a8-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%af%e0%b5%8b%e0%b4%9f%e0%b5%86%e0%b4%af%e0%b4%be%e0%b4%a3%e0%b5%86%e0%b4%99

 

ന്യൂഡല്‍ഹി: കര്‍ശന ഉപാധികളോടെയാണെങ്കില്‍ പോലും ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഒരിക്കലും ദിലീപിന് നല്‍കരുതെന്ന് ആക്രമണത്തിനിരയായ നടി സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടു. സ്വകാര്യത മൗലിക അവകാശമാണെന്ന സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് ചൂണ്ടിക്കാട്ടി എഴുതിനല്‍കിയ അപേക്ഷയിലാണ് നടി ഇക്കാര്യം ആവശ്യപ്പെട്ടത്.
സൈ്വരജീവിതം നയിക്കാന്‍ തനിക്ക് അജ്ഞാതയായി തന്നെ തുടരണം. ഈ സാഹചര്യത്തില്‍ പീഡന ദൃശ്യങ്ങള്‍ ദിലീപിന് കൈമാറുന്നത് തന്റെ സ്വകാര്യതയെ ബാധിക്കും. നിക്ഷ്പക്ഷവും സ്വതന്ത്രവുമായ വിചാരണ പ്രതിയുടെ അവകാശമാണെങ്കിലും, തന്റെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലാകരുത് അത്. ദിലീപിനോ അദ്ദേഹം ചുമതലപ്പെടുത്തുന്നവര്‍ക്കോ ദൃശ്യങ്ങള്‍ കാണുന്നതിന് എതിര്‍പ്പില്ല. എന്നാല്‍ പകര്‍പ്പ് യാതൊരുവിധത്തിലും കൈമാറരുതെന്നും നടി ആവശ്യപ്പെട്ടു.
തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ദൃശ്യങ്ങള്‍ വേണമെന്നും അതിനാല്‍ അത് കൈമാറണമെന്നുമാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജിയാണ് ഇക്കാര്യത്തില്‍ ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് മുന്‍പാകെയുള്ളത്. ഈയാവശ്യം ഹൈക്കോടതി തള്ളിയതോടെയാണ് നടന്‍ സുപ്രിംകോടതിയെ സമീപിച്ചത്.
ദൃശ്യങ്ങള്‍ കേസിലെ രേഖയാണെങ്കില്‍ പോലും അവ ദിലീപിന് കൈമാറരുതെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാരും കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
ദൃശ്യങ്ങള്‍ ഉള്‍കൊള്ളുന്ന മെമ്മറി കാര്‍ഡ് തൊണ്ടിമുതല്‍ ആണ്. എന്നാല്‍ അതിലെ ദൃശ്യങ്ങള്‍ കേസിലെ രേഖ ആണ്. പക്ഷേ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയാല്‍ അവ ദുരുപയോഗം ചെയ്യാന്‍ സാധ്യത ഉണ്ടെന്നും നടിയുടെ സ്വകാര്യതയെ അത് ബാധിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  19 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  19 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  19 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  19 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  19 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  19 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  19 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  19 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  19 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  19 days ago