HOME
DETAILS
MAL
ആര്.എസ്.എസ് നേതാവിന്റെ വീടിനു നേരെ ബോംബേറ്
backup
June 20 2017 | 23:06 PM
കണ്ണൂര്‍: അലവില്‍ ആറാംകോട്ടത്തെ ആര്.എസ്.എസ് നേതാവിന്റെ വീടിനു നേരെ ബോംബേറ്. ആറാംകോട്ടത്തെ ശാഖാ മുഖ്യ ശിക്ഷകായ പി.പി ശ്രീനാഥിന്റെ വീടിനു നേരെയാണ് ഇന്നലെ പുലര്‍ച്ചെ ഒന്നോടെ ബോംബേറുണ്ടായത്. ബോംബേറില്‍ വീടിന്റെ തറയ്ക്കും മുറ്റത്ത് നിര്‍ത്തിയിട്ട ഇയാളുടെ പിതാവിന്റെ ഓട്ടോയ്ക്കും കാറിനും കേടുപാട് സംഭവിച്ചു. സ്ഫോടന ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തെത്തുമ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടിരുന്നു. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് അശാന്തി ഉണ്ടാക്കാന്‍ മനപ്പൂര്‍വമുള്ള ശ്രമമാണ് അക്രമമെന്ന് ബി.ജെ.പി ആരോപിച്ചു. വളപട്ടണം പൊലിസ് സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."