HOME
DETAILS

അറിയണം ഈ ജീവിതങ്ങളെ

  
backup
October 14 2019 | 20:10 PM

%e0%b4%85%e0%b4%b1%e0%b4%bf%e0%b4%af%e0%b4%a3%e0%b4%82-%e0%b4%88-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86

 

വീടിന്റെ ഉമ്മറപ്പടിയില്‍ കുത്തിയിരുന്ന് ഒതുങ്ങിത്തീര്‍ക്കേണ്ട ജീവിതം അണമുറിയാത്ത പ്രത്യാശകൊണ്ടും കഠിനപ്രയത്‌നം കൊണ്ടും കടലാസ് പേനയും പേപ്പര്‍ ബാഗും മെഴുകുതിരിയും കുടയുമെല്ലാം ഉണ്ടാക്കി വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന ചില ജീവിതങ്ങള്‍ കാണുമ്പോള്‍ എല്ലാം തികഞ്ഞെന്ന് നടിക്കുന്ന മനുഷ്യരോട് ലജ്ജ തോന്നുന്നു.
നാമൊക്കെ എത്ര ഭാഗ്യവാന്മാരെന്ന് പലതവണ ചിന്തിച്ചിട്ടുണ്ട്. എന്നാല്‍ വി.ജി പോറ്റി കിളിമാനൂരിന്റെ 'വിത്തു പേനയില്‍ മുളപൊട്ടുന്ന ജീവിതങ്ങള്‍' വായിച്ചുതീരുമ്പോള്‍ ആ ചിന്തക്കൊരു തിരുത്താവശ്യമാണ്. യഥാര്‍ഥ ഭാഗ്യവാന്‍ സ്വന്തം ജീവിതത്തോട് പൊരുതിജയിച്ചവനാണ്. അതിന് തളര്‍ച്ചയോ തളര്‍വാതമോ ഒരു തടസമല്ലെന്ന് രഞ്ജിനി, വിനു വി. പിള്ള, സുകുമാരന്‍ തുടങ്ങിയ ഒരു നീണ്ടനിര നമ്മെ പറയാതെ പഠിപ്പിക്കുന്നു. ആരാലുമറിയാത്ത ജീവിതങ്ങളെ പുറംലോകത്തെത്തിക്കുന്നതിന് ലേഖകന്‍ കാണിച്ച കണിശതയും അവസരമൊരുക്കിയ ഞായര്‍പ്രഭാതവും നവ മാധ്യമങ്ങള്‍ക്ക് ഉത്തമ മാതൃകയാണ്. അഭിനന്ദനങ്ങള്‍.

 

സയ്യിദ് അനസ് ബുഖാരി കൂരിയാട്

 

അണഞ്ഞുപോകുന്ന വെളിച്ചങ്ങള്‍

ഞായര്‍പ്രഭാതം ലക്കം 264 ല്‍ സലാം വേലമുക്ക് പ്രസിദ്ധീകരിച്ച നോക്കു കുത്തികള്‍ എന്ന കഥ മനസലിയിക്കുന്നതായിരുന്നു. അംബരച്ചുംബികളായ മണിമാളികകള്‍ പടുത്തുയര്‍ത്തി സൂട്ടും കോട്ടും ധരിച്ച് ഗമയില്‍നടക്കുന്ന ഒരുപറ്റം ജനങ്ങള്‍ വിശപ്പിന്റെ ഭാരം വയറ്റില്‍ കുത്തിയിറക്കിയും വ്യഥയുടെ ഭാണ്ഡം ചുമലിലേറ്റിയും ജീവിക്കുന്നുണ്ട് എന്ന ഒരു ചിന്താവീക്ഷണം കൂടി നല്‍കുന്നതായിരുന്നു അത്. തങ്ങള്‍ ചെയ്യുന്ന സഹായം കൊലവിളിയായി ജനങ്ങളുടെ മനസില്‍ രൂപം കൊള്ളുകയും ചാട്ടവാറടികള്‍ക്ക് ഇരയാവുകയും ചെയ്യുന്നു എന്ന ഒരു ആശയവും ഹൃദയത്തെ പുണര്‍ന്നു. എഴുത്തുകാരനും പ്രസാധകര്‍ക്കും അഭിനന്ദങ്ങള്‍.

നിഹാല്‍ പെരുവണ്ണ

രാഷ്ട്രീയ മാനം

ഞായര്‍പ്രഭാതം (ലക്കം 263) പ്രസിദ്ധീകരിച്ച വി.പി ചെല്ലൂരിന്റെ കണ്ണീര്‍പ്പുഴ എന്ന കഥ വായിച്ചു. തികച്ചും അവസരോചിത സാഹചര്യങ്ങളെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. സമൂഹത്തിന്റെ ഉന്നമനം സ്വപ്നംകണ്ട് നിസ്വാര്‍ഥ സേവനം കൈമുതലാക്കിയ രാഷ്ട്രീയ പ്രവര്‍ത്തകരുടെ കാലം ഇനി തിരികെ വരുമോ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി നിഷ്‌കളങ്ക ജനമസുകളില്‍ മോഹത്തിന്റെ വേരുകള്‍ ആഴ്ന്നിറക്കി, കാര്യലാഭത്തിന് ശേഷം അടിവേരോടെ പിഴുതെറിയുന്ന സമകാലിക രാഷ്ട്രീയ പ്രവര്‍ത്തകരോട് കൃത്യമായ അകലംപാലിക്കാന്‍ സമൂഹം എന്ന് തയാറാവുന്നുവോ അന്ന് മാറിത്തുടങ്ങും രാഷ്ട്രീയത്തിന്റെ കലുഷിത മുഖവും ആധുനിക മാനവും. വര്‍ത്തമാന രാഷ്ട്രീയ സാഹചര്യങ്ങളുടെ പച്ചയായ മുഖം സമൂഹത്തിന് മുന്‍പില്‍ അവതരിപ്പിച്ച ലേഖകന് അഭിനന്ദനങ്ങള്‍.

കെ. മുഹമ്മദ് റിയാസ് പള്ളിപ്പുറം

ചേര്‍ത്തുപിടിക്കാം

അശ്‌റഫ് കൊണ്ടോട്ടി എഴുതിയ മണ്ണറ ഒരുക്കുന്നവന്റെ വ്യഥകള്‍ (ലക്കം 263) എന്ന ഫീച്ചര്‍ ചിന്തിപ്പിക്കുന്ന കുറിമാനമായി. കുയ്യന്‍ എന്ന വിളിപ്പേരിട്ട് ഇനിയും ഖബര്‍വെട്ടുന്നവരെ സമൂഹത്തില്‍ നിന്ന് നാം അകറ്റി നിര്‍ത്തിയാല്‍ മഹല്ലുകളില്‍ ഇനിയുള്ള കാലം ഖബര്‍ കുഴിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരുമെന്ന യാഥാര്‍ഥ്യത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ജീവിത കാഴ്ചകളുടെ വര്‍ണ്ണപൊലിമകള്‍ക്കിടയില്‍ ഖബര്‍ കുഴിക്കുന്നവര്‍ അനുഭവിക്കുന്ന യാതനകളും വേദനകളും നാം മറന്നുപോകുമ്പോള്‍ പുനര്‍വിചിന്തനത്തിന്റെ വാതായനങ്ങള്‍ തുറന്നിട്ട ലേഖകനും ഞായര്‍ പ്രഭാതത്തിനും ആശംസകള്‍.

മുഷറഫ് അലി ഈസ്റ്റ് ചീരാല്‍

കഥയല്ലിത് യാഥാര്‍ഥ്യം

ലക്കം 263 ല്‍ വി.പി ചെല്ലൂര്‍ എഴുതിയ കണ്ണീര്‍ പുഴ എന്ന കഥ വളരെ ശ്രദ്ധേയമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്തിലെ അഴിഞ്ഞാട്ടങ്ങളെ വളരെ മനോഹരമായ ഭാഷാശൈലിയിലാണ് അദ്ദേഹം തന്റെ രചനയിലൂടെ ആവിഷ്‌കരിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് സമയങ്ങളിലെ നേതാക്കളുടെ വാഗ്ദാനങ്ങളെയും പാര്‍ട്ടി അനുയായികളുടെ പൂര്‍ണ സജീവതയും കണ്ടാല്‍ മനുഷ്യത്വം തുളുമ്പുന്ന നേതാക്കളാണെന്ന ധാരണ ജനങ്ങള്‍ക്ക് പകരുന്നുണ്ടെങ്കിലും നേതൃഭരണത്തിന്റെ ചെങ്കോല്‍ കയ്യിലേന്തുന്നതിനുശേഷം കാട്ടിക്കൂട്ടുന്ന നീചക്രിയകള്‍ ഒട്ടനവധിയാണ്. ഇത്തരം ദുഷ്‌ചെയ്തികള്‍ അരങ്ങേറുന്ന രാഷ്ട്രീയ ഗോദയെ വരച്ചുകാട്ടുന്നതോടൊപ്പം രാഷട്രീയ വളര്‍ച്ചയുടെ ചില നാടകീയ തന്ത്രങ്ങളേയും ഉളവാക്കുകയാണ് കഥാകൃത്ത് ചെയ്യുന്നത്.

ഫഹദ് ടി. വടകര



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ ഭാഗം: സുപ്രീംകോടതി

National
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം; പരാതിക്കാരന്‍ പ്രശാന്തന്റെ മൊഴിയെടുത്ത് പൊലിസ്

Kerala
  •  2 months ago
No Image

പ്രിയങ്കയുടെ പത്രിക സമര്‍പ്പണം; ഖാര്‍ഗെയും സോണിയയും വയനാട്ടിലെത്തും

Kerala
  •  2 months ago
No Image

നിയന്ത്രണരേഖയില്‍ പട്രോളിങ്; അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയുമായി ധാരണയിലെത്തിയതായി വിദേശകാര്യമന്ത്രാലയം 

National
  •  2 months ago
No Image

അന്‍വര്‍ സൗകര്യമുണ്ടെങ്കില്‍ സഹകരിച്ചാല്‍മതി; യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെ പിന്‍വലിക്കില്ലെന്ന് വി.ഡി സതീശന്‍

Kerala
  •  2 months ago
No Image

വനമേഖലയില്‍ പരിശോധനക്കെത്തി; തണ്ടര്‍ബോള്‍ട്ട് സംഘാംഗത്തിന് പാമ്പു കടിയേറ്റു

Kerala
  •  2 months ago
No Image

വിമാനസര്‍വീസുകള്‍ക്കെതിരെ വ്യാജ ബോംബ് ഭീഷണി; ഗുരുതര കുറ്റകൃത്യമാക്കുന്നത് പരിഗണനയിലെന്ന് കേന്ദ്രം

National
  •  2 months ago
No Image

ഒക്ടോബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ ഈ ആഴ്ച ലഭിക്കും

Kerala
  •  2 months ago
No Image

അബ്ദുറഹീം മോചനം; മോചന ഉത്തരവുണ്ടായില്ല; കേസ് ബെഞ്ച് മാറ്റി

Saudi-arabia
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു, ബുധനാഴ്ചയോടെ ചുഴലിക്കാറ്റായി മാറും; കേരളത്തില്‍ ശക്തമായ മഴ

Kerala
  •  2 months ago