HOME
DETAILS

ഉദ്യാന നഗരിയിലെ കാരുണ്യ കൊട്ടാരം

  
backup
October 14 2019 | 20:10 PM

%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af


2012 ഡിസംബറിലെ ഒരു മഞ്ഞുകാല സായാഹ്നം. മാനസിക വിഭ്രാന്തി കാണിക്കുന്ന മകന്റെ കൈപിടിച്ച് ഒരമ്മ ബംഗളൂരു നഗരത്തില്‍ അന്നത്തെ രാത്രി കഴിച്ചുകൂട്ടാന്‍ ലോഡ്ജില്‍ നിന്നും ലോഡ്ജുകളിലേക്ക് കയറിയിറങ്ങി. മാനസിക വിഭ്രാന്തി കാണിക്കുന്ന മകന്‍ ഒപ്പമുളളതിനാല്‍ ലോഡ്ജില്‍ മുറി നല്‍കാന്‍ ഉടമകള്‍ തയ്യാറായില്ല. ഒടുവില്‍ അവശതയോടെയും നിരാശയിലും അമ്മയും മകനും വിധിയെപഴിച്ച് നഗരത്തിലെ തിരക്കേറിയ കലാസിപ്പാളയം ബസ്സ്റ്റാന്‍ഡില്‍ ഇനി എന്തു ചെയ്യുമെന്നറിയാതെ നില്‍ക്കുമ്പോഴാണ്, ആ അമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ ദൈവത്തിന്റെ കരങ്ങള്‍ കെ.എം.സി.സിയുടെ രൂപത്തില്‍ അവരുടെ നേര്‍ക്കുനീണ്ടുവന്നത്.
ബംഗളൂരു കെ.എം.സി.സി പ്രവര്‍ത്തകര്‍ അമ്മയോട് വിവരങ്ങള്‍ തിരക്കി. കണ്ണൂര്‍ ജില്ലയിലെ ഒരു കുഗ്രാമത്തില്‍ നിന്നാണ് അവര്‍ വന്നത്. മകനെ നിംഹാന്‍സ് ആശുപത്രിയില്‍ കാണിക്കുന്നതിന് വേണ്ടിയാണ് ബംഗളൂരുവിലെത്തിയത്. അടുത്തദിവസം മാത്രമേ ഒ.പി ടിക്കറ്റ് ലഭ്യമാവുകയുളളൂവെന്ന് അറിഞ്ഞതോടെ ആ രാത്രി കഴിച്ചുകൂട്ടുന്നതിന് വേണ്ടിയാണ് ലോഡ്ജുകള്‍ കയറിയിറങ്ങിയത്. എന്നാല്‍ ആരും മുറി നല്‍കിയില്ല. ഒടുവില്‍ മകനെ ചൂണ്ടിക്കാട്ടി ആ അമ്മ സങ്കടത്തോടെ പറഞ്ഞു, ഇവന് ഭ്രന്താണെന്നാ ലോഡ്ജുകാര്‍ പറയുന്നത്. അമ്മയുടെ സങ്കടത്തിന് അറുതി വരുത്തിയ കെ.എം.സി.സി പ്രവര്‍ത്തകര്‍ അമ്മയെയും മകനേയും ഒപ്പം കൂട്ടുകയും അവര്‍ക്ക് തങ്ങാനുളള ഇടമുണ്ടാക്കി കൊടുക്കുകയും ചെയ്തു. മാത്രമല്ല മകന്റെ ചികിത്സ കഴിയുന്നതുവരെയുളള താമസ സൗകര്യങ്ങളും ആശുപത്രിയില്‍ വേണ്ടുന്ന സൗകര്യങ്ങളും ഒരുക്കിക്കൊടുത്തു.
അന്ന് ആ അമ്മക്കും മകനും നേരിട്ട ദുരനുഭവം ഇനിയൊരാള്‍ക്കും ഉണ്ടാവരുതെന്ന ആഗ്രഹം കെ.എം.സി.സി നേതാക്കള്‍ക്കുണ്ടായിരുന്നു. അതാണ് 2019 മാര്‍ച്ച് മൂന്നിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്ത ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യൂമാനിറ്റി എന്ന ആറു നിലകളുള്ള കാരുണ്യ സമുച്ചയത്തിന്റെ രൂപത്തിലായത്.
ചികിത്സയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നെത്തുന്ന നിരാലംബരായ കുടുംബങ്ങള്‍ക്ക് ആശ്വാസമായി കെ.എം.സി.സി പ്രവര്‍ത്തകര്‍ ചെയ്യുന്ന സേവനങ്ങള്‍ അതി വിപുലമായിരുന്നുവെങ്കിലും നിംഹാന്‍സില്‍ എത്തുന്ന മനോരോഗികള്‍ക്ക് താല്‍ക്കലികമായി തങ്ങാന്‍ സൗകര്യം ഉണ്ടാകണമെന്ന ആശയം കെ.എം.സി.സി ഭാരവാഹികളായ എം.കെ നൗഷാദും ഡോ. എം.എ അമീറലിയും പങ്കുവച്ചു. ഇവരുടെ ആശയം പിന്നീട് പ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്തു. അങ്ങനെ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ സൊസൈറ്റിക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചു. ഇതാണ് ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യൂമാനിറ്റി എന്ന പേരില്‍ ഉയര്‍ന്നുവന്നത്.

കാരുണ്യ ഭവനം

സെന്ററിന്റെ കെട്ടിടത്തില്‍ ഓഫിസ്, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, മെഡിക്കല്‍ ഗൈഡന്‍സ് സെന്റര്‍, രോഗികള്‍ക്ക് സൗജന്യമായും സൗജന്യ നിരക്കിലും താമസസൗകര്യം, പ്രാര്‍ഥനാ ഹാള്‍, മയ്യിത്ത് പരിപാലനം, റമദാന്‍ മാസത്തില്‍ അത്താഴത്തിനും ഇഫ്താറിനുമുള്ള സൗകര്യം, കോണ്‍ഫറന്‍സ് ഹാള്‍, പാലിയേറ്റീവ് ഹോംകെയര്‍ തുടങ്ങിയവയാണ് ഒരുക്കിയിരിക്കുന്നത്.

കേരള മോഡല്‍
പാലിയേറ്റീവ് കെയര്‍

കേരളത്തില്‍ കിടപ്പിലായ രോഗികളെ പരിചരിക്കുന്നതിന് സര്‍ക്കാര്‍ തലത്തിലും മറ്റു സംഘടനാ തലത്തിലും പാലിയേറ്റീവ് കെയര്‍ സംവിധാനമുണ്ട്. എന്നാല്‍ കര്‍ണാടകത്തില്‍ ഇത്തരം സംവിധാനമില്ല. അന്നം തേടിവന്ന മലയാളികള്‍ കര്‍ണാടകയ്ക്ക് നല്‍കുന്ന പ്രത്യുപകാരമാണ് ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യൂമാനിറ്റിയുടെ കീഴിലുളള പാലിയേറ്റീവ് കെയര്‍. ചെറിയ മുറികളില്‍ താമസിക്കുന്ന കിടപ്പിലായ കര്‍ണാടകയിലെ നിര്‍ധനരായ രോഗികള്‍ക്കാണ് പാലിയേറ്റീവ് കെയറിന്റെ ഗുണങ്ങള്‍ ലഭിക്കുന്നത്. ബംഗളൂരുവിലെ ഓരോ നിര്‍ധനരായ കിടപ്പു രോഗികളുടെ വീടുകള്‍ തേടി പരിശീലനം ലഭിച്ച ഹോംകെയര്‍ നഴ്‌സുമാര്‍ സന്ദര്‍ശനം നടത്തി പരിപാലിക്കുന്നുണ്ട്.

ബസവരാജിന്റെ
ആബുലന്‍സ്

ഈ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ കര്‍ണാടക എം.എല്‍.എ ബൈരതി ബസവരാജിന് ഒരാഗ്രഹം. സംഘടനക്ക് ഒരു ആബുലന്‍സ് വാങ്ങിക്കൊടുക്കണമെന്ന്. ആഗ്രഹം പ്രവര്‍ത്തകരെ അറിയിച്ചു. ഓക്‌സിജന്‍, ഫ്രീസര്‍ സംവിധാനമുളള ആബുലന്‍സ് എം.എല്‍.എ സംഭാവനയായി നല്‍കുകയും ചെയ്തു. ഇപ്പോള്‍ രണ്ട് ആബുലന്‍സാണ് ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യൂമാനിറ്റിക്ക് നിലവിലുളളത്. സൗജന്യമായും, സൗജന്യ നിരക്കിലുമുളള ആബുലന്‍സ് നിര്‍ധനരര്‍ക്കായി സര്‍വിസ് നടത്തുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago